ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു

ഗുണ്ടല്‍പേട്ടില്‍ മലയാളികള്‍ സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശിനിയായ സ്ത്രീ മരിച്ചു. മണ്ണാര്‍ക്കാട് പാലോട് സ്വദേശിനി ലിസ്‌ന നബീല്‍ ആണ് മരിച്ചത്.
ബുധനാഴ്ചയാണ് അപകടം സംഭവിച്ചത്. അപകട വിവരമറിഞ്ഞ് ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് മൃതദേഹം സമീപത്തെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























