മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. ക്രൈം ബ്രാഞ്ച് എസ് പി വിക്രമനാണ് അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുക. സംഘത്തില്‍ മൂന്ന് ഡിവൈഎസ്പിമാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെസി വിവാദത്തില്‍ എഡിജിപി പി വിജയന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള എസ്‌ഐടിയുടെയും അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി വിക്രമനാണ്.
മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍, മകള്‍ വീണ ടി, മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ ആഭ്യന്തര വകുപ്പ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്‍കിയ കത്തിന്റെയും അഡ്വക്കേറ്റ് ജനറല്‍ (എ.ജി), ഡിജിപി എന്നിവര്‍ നല്‍കിയ നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
പുതുതായി രൂപീകരിച്ച എസ്‌ഐടിയോട് സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാഥമിക അന്വേഷണം 30 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. അതിനുശേഷമായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്ത് മുന്നോട്ട് പോകണോ അതോ വിജിലന്‍സിന് കേസ് കൈമാറണോ എന്നുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത്.
https://www.facebook.com/Malayalivartha
























