സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഇന്നലെ രാവിലെ 120 രൂപ വർദ്ധിച്ച സ്വർണവില ഉച്ചയോടെ ആയിരത്തിൽപ്പരം രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് തിരിച്ചുവരുന്ന കാഴ്ചയാണ് സ്വർണവിലയിൽ ദൃശ്യമായത്.
പവന് ഇന്ന് 640 രൂപയാണ് വർദ്ധിച്ചത്. 1,13,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് വർദ്ധിച്ചത്. 14,135 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഡോളർ ശക്തിയാർജിച്ചതും പണപ്പെരുപ്പനിരക്ക് കുറയ്ക്കാനായി യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടിയതും എണ്ണവിലയിലെ മാറ്റങ്ങളുമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
അതേസമയം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. അതേസമയം ഇന്നത്തെ വെള്ളി വില ഗ്രാമിന് ₹255 രൂപയും കിലോഗ്രാമിന് ₹2,55,000 രൂപയുമാണ്.
https://www.facebook.com/Malayalivartha
























