Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി

23 SEPTEMBER 2026 11:58 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പബ്ലിക് സര്‍വിസ് കമ്മിഷന്‍ഹൈക്കോടതിയില്‍. പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദേശിച്ച സര്‍ക്കാര്‍ ഉത്തരവും തുടര്‍ന്ന് റജിസ്റ്റര്‍ ചെയ്ത കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കേസ് തീര്‍പ്പാകുന്നത് വരെ ക്രൈംബ്രാഞ്ച് കേസിന്റെ അന്വേഷണ നടപടികള്‍ തടയണമെന്ന ഇടക്കാല ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 315 പ്രകാരം രൂപീകരിക്കപ്പെട്ടിട്ടുള്ള സ്വയംഭരണ ഭരണഘടനാ സ്ഥാപനമാണ് പിഎസ്‌സി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 317 പ്രകാരം പിഎസ്‌സി അംഗങ്ങളെ പുറത്താക്കാനോ നടപടിയെടുക്കാനോ രാഷ്ട്രപതിക്ക് മാത്രമേ അധികാരമുള്ളൂ. കൂടാതെ, പിഎസ്‌സി ജീവനക്കാരുടെ നിയമനവും അച്ചടക്ക നടപടികളും കമ്മിഷന്റെ മാത്രം അധികാരപരിധിയില്‍ വരുന്നതാണ്. അതിനാല്‍, അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17എ (ബി) പ്രകാരം അന്വേഷണാനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സര്‍ക്കാരിന്റെ ഉത്തരവ് നിയമവിരുദ്ധവും അധികാരപരിധിക്ക് പുറത്തുള്ളതാണെന്നും ഹര്‍ജിയില്‍ പറയുന്നു.

2022 ജൂലൈ 30ലെ വിജ്ഞാപനപ്രകാരം നടന്ന പരീക്ഷയുടെ അടിസ്ഥാനത്തില്‍ 2025 മേയ് 31ല്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും ഒന്നാം റാങ്കുകാരനായ അരുണ്‍ ജെ.പ്രതാപിന് 2025 ജൂണ്‍ 23ന് നിയമന ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന്, അഞ്ചാം റാങ്കുകാരനായ ജയലാല്‍ വി.എസ്. എന്ന ഉദ്യോഗാര്‍ഥി തന്റെ ഉത്തരക്കടലാസ് പരിശോധിച്ചപ്പോള്‍ ചില ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്തിയിട്ടില്ലെന്ന് കണ്ടെത്തി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പിഎസ്‌സി നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍ ഒണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് രീതിയില്‍ മൂല്യനിര്‍ണയം നടത്തിയപ്പോള്‍ പരീക്ഷ എഴുതിയ 228 ഉദ്യോഗാര്‍ഥികളുടെയും പേപ്പര്‍1ലെ ഇക്കണോമിക്‌സ് വിഷയത്തിലെ ചില ചോദ്യങ്ങള്‍ (ചോദ്യം 9 മുതല്‍ 18 വരെ) സാങ്കേതിക പിഴവ് മൂലം മൂല്യനിര്‍ണയം നടത്തുന്നവര്‍ക്ക് വിഭജിച്ചു നല്‍കിയിരുന്നില്ലെന്ന് വ്യക്തമായി. ഇത് ബോധപൂര്‍വം ചെയ്തതല്ലെന്നും ഒരു കംപ്യൂട്ടര്‍ അബദ്ധം മാത്രമാണെന്നും പിഎസ്‌സി പറയുന്നു.

ഈ പിഴവ് പരിഹരിക്കുന്നതിനായി പിഎസ്‌സി റൂള്‍സ് ഓഫ് പ്രൊസീജറിലെ റൂള്‍ 15എ പ്രകാരം തടസപ്പെട്ട ചോദ്യങ്ങളുടെ മൂല്യനിര്‍ണയം വീണ്ടും നടത്താന്‍ കമ്മിഷന്‍ തീരുമാനിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ 2026 ഓഗസ്റ്റ് 21െല ഉത്തരവിലൂടെ വിട്ടുപോയ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്തി പുതുക്കിയ തിരുത്തല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ പിഎസ്‌സിക്ക് അനുമതി നല്‍കിയിട്ടുണ്ട്്. ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഗൂഢാലോചനയോ അഴിമതിയോ വ്യക്തമാക്കുന്ന തെളിവുകളോ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങളോ ഇല്ല. ബിഎന്‍എസ് സെക്ഷന്‍ 316(5) (വിശ്വാസവഞ്ചന), അഴിമതി നിരോധന നിയമത്തിലെ 7(സി), 13(1)(എ) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളൊന്നും നിലനില്‍ക്കില്ലെന്നും പിഎസ്‌സി വാദിക്കുന്നു.

കേസെടുത്തതിനു പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ പിഎസ്‌സി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ബിഎന്‍എസ്എസ് 179ാം വകുപ്പ് പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചിരുന്നു. ഭരണഘടനാ സ്ഥാപനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഇത്തരം നടപടികള്‍ അടിയന്തരമായി തടയണമെന്നും എഫ്‌ഐആറും അനുബന്ധ അന്വേഷണ ഉത്തരവും പൂര്‍ണമായും റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (32 minutes ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (42 minutes ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (51 minutes ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (1 hour ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (1 hour ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (2 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (2 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (2 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (2 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (2 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (5 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

Malayali Vartha Recommends