കണ്ണൂർ ആലക്കോട് ചെറുപുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകർക്ക് നേരെ ആരോപണം;അധ്യാപകരുടെ മാനസിക പീഡനമാണ് ആത്മഹത്യക്കു കാരണം എന്നാണ് ആരോപണം ഉയരുന്നത്; കഴിഞ്ഞ ദിവസം ഇരുപതാം തിയതിയായിരുന്നു ആൽബിനെ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്

കണ്ണൂർ ആലക്കോട് ചെറുപുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകർക്ക് നേരെ ആരോപണം. അധ്യാപകരുടെ മാനസിക പീഡനമാണ് ആത്മഹത്യക്കു കാരണം എന്നാണ് ആരോപണം ഉയരുന്നത്. ചെറുപുഴ സെന്റ് മേരീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ആൽബിൻ ആത്മഹത്യാ ചെയ്ത സംഭവത്തിലാണ് സ്കൂളിലെ രണ്ട് അധ്യാപകർക്ക് നേരെ ആരോപണം ഉയരുന്നത്. കഴിഞ്ഞ ദിവസം ഇരുപതാം തിയതിയായിരുന്നു ആൽബിനെ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ മൊബൈൽ ഫോൺ നൽകാത്തതാണ് ആത്മഹത്യക്കു കാരണം എന്നായിരുന്നു അതുവരെ ഉയർന്ന് കേട്ടത്.എന്നാൽ പിന്നീട് പോലീസ് നടത്തിയ പരിശോധനയിലാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.
അതേസമയം പിടി എ യ്കും സ്കൂൾ മാനേജ്മെന്റിനും അധ്യാപകർക്കുമെതിരെ രൂക്ഷ വിമർശനവുമായി സ്കൂളിന് സമീപം പോസ്റ്ററുകളും പ്രത്യക്ഷപെട്ടതായും പിന്നെ അവ നശിപ്പിച്ചതായും ആരോപണമുണ്ട്.
അധ്യാപകരുടെ മാനസിക പീഡനം സഹിക്കാൻ കഴിയാതെ വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്ന സംഭവം പതിവാകുകയാണ്.ചില അധ്യാപകരുടെ എങ്കിലുംവിദ്യാര്ഥികളോടുള്ള സമീപനവുംഈ പ്രവണത വർധിക്കാൻ കാരണമാകുന്നുണ്ട്. കുട്ടികളുടെ മാനസികാവസ്ഥ എന്തെന്ന് മനസിലാകാതെ തങ്ങളുടെ അഭിപ്രായങ്ങൾ അതുപോലെ കുട്ടികളിലേക്ക് അടിച്ചേൽപിക്കാൻ ശ്രമിക്കുമ്പോഴാണ് വിദ്യാർഥികൾ സമ്മർദ്ദത്തിന് അടിമയാകുന്നത്. കൗൺസിലിങ് പോലെയുള്ള സംവിധാനങ്ങൾ സ്കൂളുകളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതൊന്നും പ്രാവർത്തികമാകുന്നില്ല എന്നതാണ് ഇത്തരം സഭാവങ്ങൾ ആവർത്തിക്കുമ്പോൾ മനസിലാക്കാൻ സാധിക്കുന്നത്.അതോടൊപ്പം അധ്യാപകരും കുട്ടികളും തമ്മിലുള്ള മാനസിക ഐക്യവും ഇപ്പോൾ പഴയ കാലഘട്ടത്തിൽ നിന്നും ഒരുപാട് മാറിയിരിക്കുന്നു. വളരെ ചുരുക്കം ചില അധ്യാപകരെങ്കിലും ആ സ്ഥാനത്തിന്റെ മഹിമ ഉൾക്കൊള്ളാതെ പ്രവർത്തിക്കുന്നതും കുട്ടികളെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























