സംസ്ഥാനത്ത് പെട്രോള്‍ വില കുതിക്കുന്നു

സംസ്ഥാനത്ത് പെട്രോള്‍ വില വര്‍ധന കുതിക്കുന്നു. ഇന്ന് തിരുവനന്തപുരത്ത് 12 പൈസ ഉയര്‍ന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78 കടന്നു. 78 രൂപ പത്ത് പൈസയാണ് തലസ്ഥാനത്ത് ഇന്നത്തെ പെട്രോള്‍ വില. ഈ മാസം പെട്രോള്‍ വിലയില്‍ രണ്ടുരൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡീസല്‍ വിലയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി കാര്യമായ മാറ്റമൊന്നുമില്ല.
ഈ മാസം പന്ത്രണ്ടിന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 76 രൂപ 71 പൈസയായിരുന്നു. രണ്ടു ആഴ്ച കൊണ്ട് തന്നെ ഒന്നര രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കൊച്ചിയിലും സ്ഥിതി വ്യത്യസ്തമല്ല. ഈ മാസം പന്ത്രണ്ടിന് 75 രൂപ 37 പൈസയായിരുന്ന പെട്രോള്‍ വില 76 രൂപ 73 പൈസയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 10,9,15 പൈസ എന്നിങ്ങനെയാണ് പെട്രോള്‍ വിലയില്‍ ഉണ്ടായ വര്‍ധന.
https://www.facebook.com/Malayalivartha

























