എല്ലാ പൊതുവിദ്യാലയങ്ങളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കണം

എല്ലാ പൊതുവിദ്യാലയങ്ങളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് വിവിധ പിടിഎ കമ്മിറ്റികളുടെ സംയുക്ത യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനുമുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇടവെട്ടി, പുറപ്പുഴ, കരിങ്കുന്നം, കുമാരമംഗലം, മണക്കാട്, പുറപ്പുഴ, മണക്കാട്, പഞ്ചായത്തുകളിലെയും തൊടുപുഴ നഗരസഭയിലെയും പിടിഎ പ്രസിഡന്റുമാര്‍, എംപിടിഎ പ്രസിഡന്റുമാര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവരാണ് ആവശ്യം ഉന്നയിച്ചത്.
https://www.facebook.com/Malayalivartha

























