അരവണയില്‍ ചത്ത പല്ലി... ആരോപണം ക്രമസമാധാനവിഭാഗം എഡിജിപി അന്വേഷിക്കും

ശബരിമലയില്‍ നിന്ന് വാങ്ങിയ അരവണയില്‍ ചത്ത പല്ലിയെ കണ്ടെത്തിയെന്ന ആരോപണം അന്വേഷിക്കാന്‍ ഉത്തരവായി. ക്രമസമാധാനവിഭാഗം എഡിജിപിയെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
കേസ് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയെന്നും അദേഹം പറഞ്ഞു. തിരുവന്തപുരം വട്ടപ്പാറ സ്വദേശി ശബരിമല ക്ഷേത്ര ദര്‍ശനത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തി ഒരു ബോക്‌സ് അരവണ പൊട്ടിച്ച് കുറച്ച് കഴിച്ച് കഴിഞ്ഞപ്പോള്‍ ആണ് പല്ലിയെ കണ്ടെത്തിയതെന്നുമാണ് ആരോപണം. ഇദേഹത്തിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha

























