അഭിനയിച്ച് കണ്ണ് നനയിപ്പിക്കുക മാത്രമല്ല,ജീവിതത്തിലും കണ്ണ് നനയിപ്പിക്കുന്നു; നടി മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മലയാളത്തിന്റെ സ്വന്തം 'വലിയേട്ടൻ'

നടി മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മലയാളത്തിന്റെ വലിയേട്ടൻ മമ്മൂട്ടി. ഹൃദ്രോഗബാധയെത്തുടര്‍ന്ന് അവശനിലയില്‍ കഴിയുന്ന മോളിക്ക് ആശ്വാസ വാർത്തയാണ് ഇത്. നടന്‍ ബിനീഷ് ബാസ്റ്റിന്‍ മോളിക്കുവേണ്ടി സഹായം അഭ്യര്‍ഥിച്ച് ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. രണ്ട് തവണ ഹൃദയാഘാതം ഉണ്ടായി. തുടര്‍ ചികിത്സയ്ക്ക് പണമില്ലാത്ത അവസ്ഥയാണെന്നും മോളി ഫേസ്ബുക്ക് ലൈവില്‍ പറയുകയുണ്ടായി. മമ്മൂട്ടിയുടെ സഹായ വാഗ്ദാനത്തിന്റെ കാര്യവും അതേ വീഡിയോയില്‍ അവര്‍ തന്നെ ആദ്യം വെളിപ്പെടുത്തി.
മമ്മൂട്ടിയുടെ പിഎ വീട്ടില്‍വന്ന് സംസാരിച്ചെന്നും തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും മോളിയുടെ മകൻ പറഞ്ഞു. അമ്മയെ ഉടന്‍ അങ്ങോട്ട് എത്തിക്കാന്‍ ആവശ്യപ്പെട്ടെന്നും മോളിയുടെ മകന്‍ പറയുകയുണ്ടായി. ചെക്കപ്പിന് പോകാന്‍ പോലും സാമ്പത്തികസ്ഥിതി അനുവദിക്കുന്നില്ലെന്നും ആഭരണമെല്ലാം വിറ്റുവെന്നും ഇനി നാല് സെന്റ് സ്ഥലവും വീടും മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും ലൈവ് വീഡിയോയില്‍ മോളി പറഞ്ഞിരുന്നു. സ്‌നേഹമുള്ളവര്‍ കഴിയുംവിധം സഹായിക്കണമെന്നും അവര്‍ വീഡിയോയില്‍ ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha

























