ഫഌപ്പ്കാര്‍ട്ടില്‍ നിന്നും ക്യാമറ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് ?

പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റാണ് ഫഌപ്പ്കാര്‍ട്ട്. ഫഌപ്പ്കാര്‍ട്ടില്‍ നിന്നും 27,500 രൂപയുടെ ക്യാമറ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് ടൈല്‍സ് കഷ്ണങ്ങള്‍. കണ്ണൂര്‍ സ്വദേശി വിഷ്ണു സുരേഷിനാണ് ഓര്‍ഡര്‍ ചെയ്ത ക്യാമറയ്ക്ക് പകരം ടൈല്‍സ് ലഭിച്ചത്. കഴിഞ്ഞ 20 നാണ് ഫഌപ്പ്കാര്‍ട്ടില്‍ നിന്നും വിഷ്ണു ക്യാമറ ഓര്‍ഡര്‍ ചെയ്തത്.
ഇ കാര്‍ട്ട് ലോജിസ്റ്റിക്‌സ് വഴി ഇന്നലെ രാവിലെ പതിനൊന്നരയോടെ പാഴ്‌സല്‍ ലഭിച്ചു. എന്നാല്‍ പാഴ്‌സല്‍ പൊട്ടിച്ചതോടെയാണ് ക്യാമറയ്ക്ക് പകരം ടൈല്‍സ് കഷ്ണങ്ങളാണ് ലഭിച്ചതെന്ന് മനസിലായത്. പ്ലാസ്റ്റിക് കവറിലാണ് പാഴ്‌സല്‍ ലഭിച്ചത്. ക്യാമറയുടെ യൂസര്‍ മാനുവലും വാറന്റി കാര്‍ഡും പെട്ടിയിലുണ്ടായിരുന്നുവെന്നും വിഷ്ണു പറയുന്നു. ഉടന്‍തന്നെ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടു. ഒരാഴ്ചയ്ക്കകം പുതിയ ക്യാമറ അയച്ചു കൊടുക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























