കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിര്‍മാണത്തിലിരുന്ന കാന്‍സര്‍ സെന്റര്‍ കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു, ആറുപേര്‍ക്ക് പരിക്ക്

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിര്‍മാണത്തിലിരുന്ന കാന്‍സര്‍ സെന്റര്‍ കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു. ആറുപേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. രാത്രി ഒന്‍പതോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ആറുപേരെയും കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തി. കാന്‍സര്‍ സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha

























