കണ്ണൂര്‍ കൊട്ടിയൂരില്‍ പലചരക്ക് കടയ്ക്ക് തീപിടിച്ചു, പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം, സമീപത്തുള്ള കടകളിലേക്ക് തീപടര്‍ന്നു, വന്‍ നാശനഷ്ടം

കണ്ണൂര്‍ കൊട്ടിയൂരില്‍ പലചരക്ക് കടയ്ക്ക് തീപിടിച്ചു. തീപിടുത്തത്തില്‍ അഞ്ച് കടകള്‍ പൂര്‍ണമായും കത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി വിവരമില്ല. പുലര്‍ച്ചെ മൂന്നിനായിരുന്നു തീപിടുത്തം. പലചരക്ക് കടയിലാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് സമീപത്തുള്ള മറ്റു കടകളിലേക്ക് വ്യാപിക്കുകയായിരുന്നു. വന്‍ നാശനഷ്ടമാണ് കണക്കാക്കുന്നത്.
ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശവാസികള്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് അഗ്‌നിശമനസേനാ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണച്ചു.
"
https://www.facebook.com/Malayalivartha

























