ആചാര ലംഘനമോ ; ദർശനം നടത്തുമെന്ന ഭൂമാതാ സംഘത്തിന്റെ പ്രഖ്യാപനം ലക്ഷ്യമിടുന്നത് എന്ത്; ശബരിമല വീണ്ടും കലാപഭൂമി ആകുമോ ; അയ്യപ്പതീരുമാനം കാത്ത് ഭക്തർ; കഴിഞ്ഞ തവണ തെരുവ് കലാപം വരെ എത്തി നിന്ന പ്രഖ്യാപനങ്ങളായിരുന്നു തൃപ്തി ദേശായിയുടെ സന്ദർശനം

വീണ്ടും മലചവിട്ടുമെന്ന പ്രഖ്യാപനവുമായി തൃപ്തി ദേശായിയും സംഘവും ശബരിമലയിലേക്കെത്തുമ്പോൾ എല്ലാവരും ആകാംക്ഷ യോടെ ഉറ്റുനോക്കുന്നത് അയ്യപ്പ തീരുമാനം ഇനി എന്ത് എന്നാണ്.കഴിഞ്ഞ മണ്ഡലകാലത് ദര്ശനം നടത്തിയ ബിന്ദു അമ്മിണിയും ഭൂമാതാ ബ്രിഗേഡിനൊപ്പം ചേർന്ന് യാത്ര തിരിച്ചിരിക്കുന്നു. കഴിഞ്ഞ തവണ തെരുവ് കലാപം വരെ എത്തി നിന്ന പ്രഖ്യാപനങ്ങളായിരുന്നു തൃപ്തി ദേശായിയുടെ സന്ദർശനം. എന്നാൽ ലക്‌ഷ്യം പൂർത്തിയാക്കാതെ പാതിവഴിയിൽ വച്ചു തൃപ്തി മടങ്ങുകയായിരുന്നു. ഇത്തവണ വീണ്ടും വരാനുള്ള ഉദ്ദേശം ആചാരലംഘനമാണോ അതോ കലാപം സൃഷ്ടിക്കാനുള്ള നീക്കമോ എന്നാണ് ഇനി അറിയേണ്ടത്.
സുരക്ഷ ഒരുക്കില്ല എന്ന കേരള സർക്കാരിന്റെ നിലപാടിനെയും ഇവർ ചോദ്യം ചെയുന്നു.കോടതി വിധിയുടെ പശ്ചാത്തലത്തിൽ സുരക്ഷാ ഒരുക്കില എങ്കിൽ അത് എഴുതി തരണം എന്ന നിലപാടിലാണ് തൃപ്തിയും സംഘവും.കഴിഞ്ഞ തവണ ശബരിമല കർമ്മ സമിതി അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങിപ്പോയ സംഘം വീണ്ടും എത്തിയതിനു പിന്നിലുള്ള ലക്ഷ്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ആക്റ്റി വിസ്റ്റുകൾക്കു സംരക്ഷണമൊരുക്കിൽ എന്ന നിലപാടിലാണ് സർക്കാർ എന്നിരിക്കെ ദര്ശനം നടത്തിയേ തീരു എന്ന നിര്ബന്ധ ബുദ്ധിയിലാണ് ഈ ആക്ടിവിസ്റ്റുകൾ.തങ്ങൾക്കു എന്ത് സംഭവിച്ചാലും അതിനെ പൂർണ ഉതകുറവിദിതം സംസ്ഥാന സർക്കാരിനാണ് എന്നാണ് ഇവരുടെ നിലപാട്.
ലിംഗസമത്വത്തിനുവേണ്ടി വാദിക്കുന്ന ആക്ടിവിസ്റ്റാണ് തൃപ്തി ദേശായി. പുണൈ ആസ്ഥാനമായി ഭൂമാതാ ബ്രിഗേഡ് ഭൂമാതാ ബ്രിഗേഡ് എന്നപേരില്‍ 2010 ല്‍ ഒരു സംഘടനയുണ്ടാക്കിയതോടെയാണ് തൃപ്തി ദേശായി എന്ന പേര് ദേശീയതലത്തിൽ ശ്രദ്ധ നേടുന്നത് .ക്ഷേത്രങ്ങളിലെ ആരാധനകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കുന്നതിനെതിരായി നിരവധി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിലൂടെയാണ് ഇവർ ശ്രദ്ധേയയായത്.മഹാരാഷ്ട്രയിലെ ശനി ശിഖ്നാപൂര്‍ ക്ഷേത്രത്തിലും ഹാജി അലി ദര്‍ഗയിലും സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനായി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചതിലൂടെ ഇത്തരം പോരാട്ടങ്ങളുടെ വക്താവായി തൃപ്തി മാറി. ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ 400 കൊല്ലം പഴക്കമുള്ള സ്ത്രീപ്രവേശന വിലക്കാണ് തൃപ്തിയുടെ നേതൃത്വത്തില്‍ ഇല്ലാതാക്കിയത്. അതിന് മുംബൈ ഹൈക്കോടതിയുടെ വിധിയുടെ ബലവും ഉണ്ടായിരുന്നു.
തൃപ്തിയുടെ പോരാട്ടത്തിന്റെ നാൾ വഴികൾ ഇങ്ങനെ..
പൂനൈ കോലപൂര്‍ മഹാലക്ഷ്മി
ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനത്തിനായിരുന്നു ആദ്യ പോരാട്ടം. ത്ര ഭരണസമിതിയ്ക്ക് ഇതിന് എതിര്‍പ്പുണ്ടായില്ലെങ്കിലും പൂജാരിമാരായിരുന്നു തടസ്സം. തൃപ്തിയേയും പ്രതിഷേധക്കാരേയും ആക്രമിച്ചതിന് അഞ്ച് പൂജാരിമാരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇത്തരത്തിൽ നിരവധി ക്ഷേത്രങ്ങളിലേക്കു പ്രതിഷേധ സൂചകമായി ഇവർ ദര്ശനം നടത്താനാണ് പതിവ്..ആ പതിവ് തന്നെയാണ് ശബരിമലയിൽ പ്രയോഗിക്കുന്നതും. ജാതിമത ഭേദമില്ലാതെ സര്‍വ്വരും മലചവിട്ടിയെത്തിയിട്ടും ആര്‍ത്തവത്തിന്റെ പേരില്‍ ഒരു കൂട്ടം സ്ത്രീകളെ ആര്‍ത്തവത്തിന്റെ പേരില്‍ ഒരു കൂട്ടം സ്ത്രീകളെ മലചവിട്ടാന്‍ അനുവദിക്കില്ലെന്നത് അംഗീകരിക്കാന്‍ കഴിയില്ല എന്നതാണ് ഇവരുടെ വാദം.ഒരു തവണ ദര്ശനം നടത്താൻ ശ്രമിച്ചപ്പോൾ ഉള്ള അനുഭവം കണ്ടില്ലെന്നു നടിച്ച വീണ്ടും മല ചവിട്ടാനുള്ള തൃപ്തിയുടെയും സംഘത്തിന്റെയും ഈ നീക്കം വാൻ കലാപത്തിന് വഴിയൊരുക്കുമോ എന്ന് കണ്ടറിയണം.
https://www.facebook.com/Malayalivartha

























