പോലീസും ഞെട്ടിപ്പോയി... കഴിഞ്ഞ വര്‍ഷത്തെ ശബരിമല സീസണെ ഓര്‍മ്മിപ്പിച്ച് ബിന്ദു അമ്മിണിയും തൃപ്തി ദേശായിയും ഒരുമിച്ച് ശബരിമലയിലേക്ക് പോകാനൊരുങ്ങുന്നു; എങ്ങനേയും ഇവരെ തടയാനൊരുങ്ങി ബിജെപിയും കര്‍മ്മ സമിതിയും; ബിന്ദു അമ്മിണിയെ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ മുളകുപൊടി എറിഞ്ഞെന്ന് പരാതി

ശബരിമല വിഷയം വീണ്ടും ചൂടുപിടിക്കുകയാണ്. ശബരിമലയില്‍ കയറണമെന്ന ആവശ്യവുമായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തിയിരിക്കുകയാണ്. അതിനിടെ കഴിഞ്ഞ വര്‍ഷം രാത്രിയുടെ മറവില്‍ ശബരിമല കയറിയ ബിന്ദു അമ്മിണിയും ശബരിമല കയറണമെന്ന് പറഞ്ഞ് രംഗത്തെത്തി. എന്നാല്‍ മുളകുപൊടി എറിഞ്ഞു എന്ന പരാതിയുമായാണ് ബിന്ദു അമ്മിണി മാധ്യമങ്ങളെ കണ്ടത്. അതേസമയം ഇത് മുളകുപൊടിയല്ല വ്യാജമാണെന്ന് ബിജെപിക്കാര്‍ ആരോപിച്ചു. മുഖത്ത് ഒരു സൈഡില്‍ മാത്രം മുളകുപൊടി ആകുന്നതെങ്ങനെ. ഒരു തരി വീണാല്‍ നീറ്റല്‍ കാരണം കണ്ണ് തുറക്കാനാകില്ല. ഇത് ചോദ്യം ചെയ്ത ബിജെപി പ്രവര്‍ത്തകന്റെ മുഖത്ത് ബിന്ദു അമ്മിണി തന്റെ മുഖത്തുള്ളത് വാരി തേച്ചുകൊടുത്തു. ഇതുകണ്ട് പോലീസുകാരുള്‍പ്പെടെ സകലരും ഞെട്ടിപ്പോയി. മാധ്യമങ്ങളുടെ മുമ്പില്‍ വച്ചാണ് ബിന്ദു അമ്മിണി ഇങ്ങനെ ചെയ്തത്.
ശബരിമലയിലേക്ക് പോകാനായി തൃപ്തി ദേശായിയും സംഘവും രാവിലെയാണ് കേരളത്തിലെത്തിയത്. ഭൂമാതാ ബ്രിഗേഡിലെ അഞ്ചുപേരാണ് സംഘത്തിലുള്ളത്. കഴിഞ്ഞ തവണ ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണിയും സംഘത്തിനൊപ്പമുണ്ട്. പുലര്‍ച്ചെ 5.30ഓടെ വിമാനത്താവളത്തിലെത്തിയ തൃപ്തിയെ കാത്ത് ബിന്ദു വിമാനത്താവളത്തിലുണ്ടായിരുന്നു. നെടുമ്പാശ്ശേരി പൊലീസ് സ്‌റ്റേഷനിലേക്ക് പോയ സംഘം, സുരക്ഷ ആവശ്യപ്പെട്ടു.
എന്നാല്‍ എസ്പി ഓഫീസുമായി ബന്ധപ്പെടാനാണ് സ്‌റ്റേഷന്‍ ഉദ്യോസ്ഥര്‍ അറിയിച്ചത്. പിന്നീട് കോട്ടയം റൂട്ടില്‍ ഇവര്‍ യാത്ര തിരിച്ചു എന്നാണ് വിവരം. തങ്ങള്‍ ഫ്രണ്ട്‌സ് ആണെന്നാണ് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞത്. കൂടാതെ തങ്ങളെ പിന്തുടരരുതെന്നും തങ്ങള്‍ മറ്റൊരിടത്തേക്കാണ് പോകുന്നതെന്നും ബിന്ദു പറഞ്ഞു. യുവതീപ്രവേശനം സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടില്ലെന്നും മല കയറാനെത്തുമെന്നും നേരത്തെ തൃപ്തി ദേശായി പറഞ്ഞിരുന്നു.
ഇത്തവണ താന്‍ കോടതി ഉത്തരവുമായാണ് എത്തിയതെന്നും തടഞ്ഞാല്‍ അത് കോടതി അലക്ഷ്യമാകുമെന്നും തൃപ്തി പറഞ്ഞു. കൂടാതെ സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചാല്‍ മാത്രമേ താന്‍ ദര്‍ശനത്തില്‍ നിന്നും പിന്മാറുകയുള്ളു എന്നും അവര്‍ പറഞ്ഞു. ആലുവയില്‍ നിന്നും കോട്ടയം എരുമേലി വഴിയാണ് പമ്പക്ക് ആക്ടിവിസ്റ്റുകള്‍ വരുന്നത് .
ശബരിമലയിലേക്ക് പുറപ്പെടുന്നത് വ്യക്തമാക്കി സര്‍ക്കാരിന് കത്തയച്ചിരുന്നുവെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശബരിമലയിലേക്ക് പുറപ്പെടുന്നെന്നും സംരക്ഷണം നല്‍കണം എന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും കത്തയച്ചിരുന്നു എന്നാണ് തൃപ്തി പറയുന്നത്.
ശബരിമലയിലെ സമാധാന പൂര്‍ണമായ അന്തരീക്ഷം തകര്‍ക്കാനുറച്ച് ശബരിമല ദര്‍ശനത്തിനായി ആലുവയില്‍ നിന്നും പുറപ്പെട്ട തൃപ്തി ദേശായിയെയും സംഘത്തെയും തടയാനുറച്ചിരിക്കുകയാണ് ശബരിമല കര്‍മ്മ സമിതി. തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും അടങ്ങുന്ന സംഘത്തെ പമ്പ കടക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി കര്‍മ്മസമിതി അധ്യക്ഷ കെ പി ശശികല ടീച്ചര്‍ രംഗത്തെത്തി.
തൃപ്തി ദേശായിയും സംഘവും ശബരിമലയിലേക്ക് പുറപ്പെട്ടതറിഞ്ഞ് പ്രതിരോധം തീര്‍ക്കാനായി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്നും നിലയ്ക്കലിലേക്കടക്കം എത്തിക്കൊണ്ടിരിക്കുന്നത് നൂറു കണക്കിന് കര്‍മ്മസമിതി പ്രവര്‍ത്തകര്‍. സന്നിധാനത്തിന് സുരക്ഷാ വലയം തീര്‍ത്ത് സന്നിധാനത്ത് നിലയുറപ്പിച്ചിരിക്കുന്ന കമ്മ സമിതി പ്രവര്‍ത്തകരും തീര്‍ത്ഥാടകരും.
https://www.facebook.com/Malayalivartha

























