വെറുതേ വിടില്ല? കഴിഞ്ഞ ശബരിമല സീസണില്‍ നിന്നും മാപ്പ് പറഞ്ഞ് സര്‍ക്കാരും സിപിഎമ്മും ദേവസ്വം ബോര്‍ഡും കരകയറി വന്നതിന് പിന്നാലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ബിന്ദു അമ്മിണിയും തൃപ്തി ദേശായിയും; എന്തു വന്നാലും തടയുമെന്ന് കര്‍മ്മ സമിതി; തടഞ്ഞില്ലെങ്കില്‍ ബാധ്യത പോലീസുകാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും

കഴിഞ്ഞ വര്‍ഷത്തെ വൃശ്ചിക രാവിലേകള്‍ ഓര്‍മ്മപ്പെടുത്തി ബിന്ദു അമ്മിണിയും ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും മല കയറാന്‍ സജ്ജമായി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയും സര്‍ക്കാരും യുവതികളെ കയറ്റാന്‍ ശ്രമിച്ചതിന്റെ ഫലം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎം അനുഭവിച്ചതാണ്. അതിന് ശേഷം വിശ്വാസികളെ വീട്ടില്‍പോയി കണ്ട് എല്ലാം പറഞ്ഞ് കോപ്ലിമെന്റാക്കിയതാണ്. അതിന് ശേഷമുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ വ്യക്തമായ മുന്നേറ്റം ഉണ്ടാക്കാന്‍ ഇടതുമുന്നണിയ്ക്കായി. അതിനാല്‍ തന്നെ പിന്നീട് വന്ന സുപ്രീം കോടതി വിധിയിലും തണുത്ത പ്രതികരണമാണ് പാര്‍ട്ടിയും സര്‍ക്കാരും സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശബരിമലയില്‍ എല്ലാ നിയന്തണങ്ങളും സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. പോലീസിനെ കുറച്ചു ബാരിക്കേട് എടുത്തുമാറ്റി. ഒരു യുവതിയേയും പമ്പ കടത്തി വിടില്ലെന്ന് സര്‍ക്കാരും തീരുമാനിച്ചതോടെ തികഞ്ഞ സമാധാനമായിരുന്നു.
ഇപ്പോള്‍ ദേ ബിന്ദുവും തൃപ്തിയും എല്ലാ സമാധാനങ്ങളേയും തകര്‍ത്ത് ശബരിമല കയറാന്‍ എത്തുകയാണ്. കര്‍മ്മ സമിതിക്കാര്‍ കട്ടയ്ക്ക് നില്‍ക്കുന്നുണ്ടെങ്കിലും അവര്‍ അത് സര്‍ക്കാരിനെതിരായി മാറ്റും. ഇനി ഒന്നര വര്‍ഷത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ശബരിമലയില്‍ യുവതികളെ കയറ്റുന്നതിന് താത്പര്യമില്ല. അതിനാല്‍ കര്‍മ്മ സമിതിക്കാര്‍ തടഞ്ഞില്ലെങ്കില്‍ പോലീസുകാര്‍ തടയും അല്ലെങ്കില്‍ പാര്‍ട്ടി അണികള്‍ ഭക്തരായി തടയുക തന്നെ ചെയ്യും. എന്തായാലും നിര്‍ണയകമായിരിക്കുകയാണ് ശബരിമല.
അതേസമയം ശബരിമലയിലെ സമാധാന പൂര്‍ണമായ അന്തരീക്ഷം തകര്‍ക്കാനുറച്ച് ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ട തൃപ്തി ദേശായിയെയും സംഘത്തെയും തടയാനുറച്ചിരിക്കുകയാണ് ശബരിമല കര്‍മ്മ സമിതി. തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും അടങ്ങുന്ന സംഘത്തെ പമ്പ കടക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി കര്‍മ്മസമിതി അധ്യക്ഷ കെ പി ശശികല ടീച്ചര്‍ രംഗത്തെത്തി.
തൃപ്തി ദേശായിയും സംഘവും ശബരിമലയിലേക്ക് പുറപ്പെട്ടതറിഞ്ഞ് പ്രതിരോധം തീര്‍ക്കാനായി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്നും നിലയ്ക്കലിലേക്കടക്കം എത്തിക്കൊണ്ടിരിക്കുന്നത് നൂറു കണക്കിന് കര്‍മ്മസമിതി പ്രവര്‍ത്തകര്‍. സന്നിധാനത്തിന് സുരക്ഷാ വലയം തീര്‍ത്ത് സന്നിധാനത്ത് നിലയുറപ്പിച്ചിരിക്കുന്ന കമ്മ സമിതി പ്രവര്‍ത്തകരും തീര്‍ത്ഥാടകരും.
തൃപ്തി ദേശായിയെയും സംഘത്തെയും നിലയ്ക്കലില്‍ തടയുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പൊലീസിന്റെ ഉന്നത തലത്തില്‍ നടക്കുമ്‌ബോഴും മുന്‍ വര്‍ഷത്തേതുപോലെ യുവതികളുടെ സംഘത്തിന് സംരക്ഷണമൊരുക്കുന്ന നിലപാട് രഹസ്യമായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും സ്വീകരിച്ചേക്കാമെന്നും കമ്മ സമിതി കണക്കുകൂട്ടുന്നുതായി ശശികല ടീച്ചര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ജാഗരൂകരായിരിക്കാന്‍ കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. തൃപ്തിയെയും സംഘത്തെയും പൊലീസ് നിലയ്ക്കലില്‍ തടയാത്ത പക്ഷം സംഘത്തെ പമ്ബയില്‍ തടയാനാണ് കര്‍മ്മ സമിതി തീരുമാനം.
ശബരിമല ദര്‍ശനത്തിനായി എത്തി ചൊവ്വാഴ്ച പുലര്‍ച്ചെ മലയിറങ്ങാനിരുന്ന കര്‍മ്മസമിതി പ്രവര്‍ത്തകരും സംഘപരിവാര്‍ പ്രവര്‍ത്തകരും തൃപ്തിയടങ്ങുന്ന സംഘം ശബരിമലയിലേക്ക് പുറപ്പെട്ടതറിഞ്ഞതോടെ സന്നിധാനത്തു തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. തൃപ്തിയും സംഘവുമെത്തുന്നത് അറിഞ്ഞ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകരില്‍ നല്ലൊരു വിഭാഗവും സന്നിധാനത്ത് തങ്ങുന്നുണ്ട്.
എന്തായാലും സംഘത്തെ പമ്ബയില്‍ നിന്നും ശബരിമലയിലേക്ക് ഒരു തരത്തിലും കടത്തി വിടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കമ്മ സമിതി. അഥവാ സംരക്ഷണമൊരുക്കി പൊലീസ് തൃപ്തിയെയും സംഘത്തെയും ശബരിമലയില്‍ എത്തിച്ചാലും സന്നിധാനത്ത് തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരും കര്‍മ്മ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് വന്‍ പ്രതിരോധമൊരുക്കും. പോലീസ് ഇവരെ മടക്കിയയച്ചാല്‍ എല്ലാം ഓക്കെ. കോടതിവിധി കാട്ടി മുന്നോട്ട് പോയാല്‍ പിന്നെ ബാധ്യത പാര്‍ട്ടിയ്ക്കാകും.
https://www.facebook.com/Malayalivartha

























