സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധം സഹിക്കാനാകാതെ കാമുകിയുടെ അറ്റകൈ പ്രയോഗത്തിൽ ഞെട്ടി നാട്ടുകാരും ബന്ധുക്കളും; ഭർത്താവിനെ പേക്ഷിച്ച് വിവാഹിതനായ യുവാവുമായി ഒടുക്കത്തെ പ്രണയം, എല്ലാം ഉപേക്ഷിച്ച് കാമുകനൊപ്പം എത്തിയപ്പോൾ സഹപ്രവര്‍ത്തകയുമായി യുവാവിന് മറ്റൊരു പ്രണയം; കലിപ്പ് തീർക്കാനായി യുവാവിന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചിട്ടും തീർന്നില്ല, പച്ചയ്ക്ക് ചുട്ടെരിച്ച് ക്രൂരത

ഇത് പ്രണയത്തിന്റെ മറ്റൊരു മുഖമാണ്. ഇഷ്ടപ്പെട്ടവരെ സ്വന്തമാക്കാൻ കഴിഞ്ഞിലെയെങ്കിൽ അവരെ മറ്റുള്ളവർക്കും വിട്ടുകൊടുക്കാതെ മരണത്തിലേയ്ക്ക് കൊണ്ടെത്തിക്കുന്ന ക്രൂരത. സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് പോലീസുകാരനെ കാമുകി മണ്ണെണ്ണയൊഴിച്ച് കത്തിച്ചത്. ചെന്നൈയിലെ വില്ലുപുരത്താണ് പോലീസുകാരനെ കാമുകി മണ്ണെണ്ണയൊഴിച്ച് കത്തിച്ച സംഭവം അരങ്ങേറുന്നത്. സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു വില്ലുപുരം സ്വദേശി വെങ്കടേഷിനെ കാമുകി ആശ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
സംഭവത്തില്‍ ആശയെ പോലീസ് അറസ്റ്റു ചെയ്തു. വെങ്കടേഷ് 2012 ല്‍ വില്ലുപുരം സ്വദേശിനിയായ ജയയെ വിവാഹം കഴിച്ചിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. വെങ്കടേഷിന് ഒരു അവിഹിത ബന്ധമുള്ളതായി കണ്ടെത്തിയതോടെ 2015 ല്‍ ജയ വെങ്കടേഷുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി. ഇതോടെ കാമുകി ആശ ഭര്‍ത്താവിനെ ഉപേക്ഷിച്ച് വെങ്കടേഷിനൊപ്പം പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങി. എന്നാല്‍ അധികം വൈകാതെ, വെങ്കടേഷിന് മറ്റൊരു അവിഹിത ബന്ധമുള്ളതായി ആശയ്ക്ക് സംശയം തോന്നി. തുടര്‍ന്ന് സുഹൃത്തുക്കള്‍ വഴി അന്വേഷിച്ചപ്പോള്‍ വെങ്കടേഷിന് സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധമുള്ളതായി കണ്ടെത്തി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. ഞായറാഴ്ച മദ്യലഹരിയിലെത്തിയ വെങ്കടേഷുമായി ആശ വഴക്കിട്ടു. തര്‍ക്കത്തിനിടെ ആശ വെങ്കടേഷിന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു. ഇതോടെ വീടിനു പുറത്തേക്ക് ഓടിയ വെങ്കടേഷിനെ ആശ പിന്തുടര്‍ന്ന് തീ കൊളുത്തുകയായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ വെങ്കടേഷിനെ അയല്‍വാസികളാണ് ആശുപത്രിയിലെത്തിച്ചത്.
ഇപ്പോൾ ഇത്തരത്തിലൊരു സംഭവം നിത്യ സംഭവമായി മാറുകയാണ്. പ്രണയം ക്രൂരതയിലേക്കെത്തുന്ന മറ്റൊരു ക്രൂരതയുടെ മുഖമാണ്. കേരളത്തിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി അലയടിക്കുകളായാണ് ഇത്തരം കൊലപാതകൾ. തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥനതിന് പതിനെട്ടുകാരന്‍ കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവം ഇപ്പോഴും ഒരു തീക്കനലായി ഓരോ മലയാളികളുടെയും ഉള്ളിൽ ഉണ്ട്. . സംഭവത്തില്‍ കടപ്ര കുമ്ബനാട് സ്വദേശി അജിന്‍ റെജി മാത്യു പിടിയിലായിരുന്നു. പ്രണയം നിരസിച്ചതിന് പട്ടാപകൽ നടുറോഡിൽ പെട്രോൾ ഒഴിച്ച് കത്തിയ്ക്കുമ്പോൾ ഒരു ഭാവ മാറ്റവുമില്ലാതെ അവൾ കത്തിയമരുന്നത് നോക്കി നിന്നു. പ്രണയത്തിന്റെ മറ്റൊരു തീവ്രമായ വൈകാരിക ഭാവം. സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി അവൾ ഈ ലോകത്ത് നിന്നും യാത്രയായതും വളരെ വേദനയോടെയാണ് ഇന്നും മനസ്സിൽ നിന്നും മായാതെ വിങ്ങുന്ന നൊമ്പരമായി മാറിയത്. അതും മാറും മുൻപേ കൊലപാതകങ്ങൾ അരങ്ങേറിക്കൊണ്ടേയിരിക്കുകയായിരുന്നു.
തൃശ്ശൂര്‍ ചിയാരത്ത് യുവാവ് പെണ്‍കുട്ടിയെ വീട്ടില്‍ കയറി തീ കൊളുത്തി കൊന്ന സംഭവം പുറത്ത് വന്നതും ഏറെ ഞെട്ടലോടെയായിരുന്നു കണ്ടത്,.. 22 കാരിയായ ചിയാരം സ്വദേശി നീതുവായിരുന്നു പ്രണയകൊലയുടെ മറ്റൊരു ഇര. ബി.ടെക് വിദ്യാര്‍ത്ഥിനിയായിരുന്നു. സംഭവത്തില്‍ വടക്കേക്കാട് സ്വദേശിയായ ജിതേഷ് (32) എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയിരുന്നു.
രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം. അച്ഛനും അമ്മയും മരിച്ച പെണ്‍കുട്ടി അമ്മാവന്റെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. വീട്ടുമുറ്റത്തെത്തിയ ജിതേഷ് കുറച്ച് സമയം പെണ്‍കുട്ടിയുമായി സംസാരിച്ചു. പിന്നീട് ഇത് വാക്കേറ്റത്തിലേയ്ക്ക് നീങ്ങുകയും ഇയാള്‍ കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെ മേല്‍ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ഏറെനാളായി ഈ യുവാവ് തന്നെ ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിനിടെ, ഇന്ന് അപ്രതീക്ഷിതമായാണ് യുവാവ് വീട്ടിലെത്തി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ഉറ്റവരുടെ കണ്ണ് മുൻപിൽ വച്ച് പ്രാണനായ മകൾ ജീവനോടെ കത്തിയെരിയുന്ന കാഴ്ച അവരുടെ ഉള്ള് പൊള്ളിച്ചിട്ടുണ്ടാകാം. അതെ പ്രണയകൊലകൾ ആവർത്തിക്കപ്പെടുകയാണ്. പ്രണയത്തിന്റെ മറ്റൊരു തീവ്രമായ ഭാവം തന്നെയാണ്.
https://www.facebook.com/Malayalivartha

























