മുരിങ്ങ കിലോ 350, സവാള 100; മലയാളി സാംബാർ തൊട്ടാൽ പോള്ളും

ഉള്ളി സവാള വില റെക്കോർഡ് വേഗത്തിൽ കുതിച്ച് ഉയരുന്നു. ഉള്ളിയ്ക്ക് കിലോ 100 രൂപയും സവാളയ്ക്ക് 120 രൂപയുമാണ് നിലവിലെ വില. അതോടൊപ്പം തന്നെ പച്ചക്കറി വിലയും കുത്തനെ ഉയര്‍ന്നു. മലയാളിയുടെ തൊടികളില്‍ സമൃദ്ധമായിരുന്ന മുരിങ്ങക്കായ്ക്ക് ഇപ്പോഴത്തെ വില 350രൂപയാണ്. ഇതേതുടർന്ന് മൊത്തവ്യാപാരികള്‍ 250 രൂപയ്ക്കു മുകളിലാണ് വില്‍ക്കുന്നത്. അങ്ങനെ കിലോയയ്ക്ക് 30, 40 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് ഇത്രയും വില കുതിച്ചുയർന്നിരിക്കുന്നത്.
അതോടൊപ്പം തന്നെ കേരളത്തില്‍നിന്ന് മുരിങ്ങാക്കായ കിട്ടാനില്ലാതായതാണ് ഇത്രയും വിലവര്‍ധനയ്ക്ക് കാരണമെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു. ഈ സീസണില്‍ മുരിങ്ങയുടെ ഉത്പാദനം കേരളത്തില്‍ വളരെ കുറവാണ്. ഇതിനാൽ തമിഴ്നാട്ടില്‍ നിന്നാണ് വലിയതോതില്‍ ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ ഇത്തവണ തമിഴ്നാട്ടിലും മുരിങ്ങവിളവ് കുറഞ്ഞത് ഉള്ളതിന്റെ വലിയ വിലയായി.
ഒരു സാമ്പാറുവെക്കാൻപോലും പറ്റാത്ത സ്ഥിതിയിൽ കേരളത്തിലെ അടുക്കളകൾ മാറിക്കഴിഞ്ഞിരിക്കുന്നു കാഴ്ചയാണ് കാണുവാൻ കഴിയുന്നത്. അതിലും ഞെട്ടിപ്പിക്കുന്നത് മലയാളിയുടെ തൊടികളിൽ സമൃദ്ധമായിരുന്ന മുരിങ്ങാക്കായുടെ വിലയാണ്. കേരളത്തിൽനിന്ന് മുരിങ്ങാക്കായ കിട്ടാനില്ലാതായതാണ് ഇത്രയും വിലവർധനയ്ക്ക് കാരണമെന്ന് മൊത്തവ്യാപാരികൾ പറയുന്നു. കല്യാണങ്ങൾക്കും മറ്റും മാത്രമാണ് പേരിനെങ്കിലും കുറച്ച് മുരിങ്ങാക്കായ ഇപ്പോൾ വാങ്ങുന്നത്. വീടുകളിൽ ഉപയോഗിക്കാതായതോടെ ചില്ലറവ്യാപാര കടകളിലും മുരിങ്ങാക്കായ വെക്കാതായി.
https://www.facebook.com/Malayalivartha

























