അയ്യപ്പാ കാത്തോളണേ... ഇവിടെ കൊച്ചിയില്‍ മലയകയാറാനായി തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും കാലു കുത്തിയതോടെ അതിന്റെ പ്രതിധ്വനി ശബരിമലയിലുമുണ്ടായെന്ന് ഭക്തര്‍; മരക്കൂട്ടത്തിനടുത്ത് വന്‍മരം ഒടിഞ്ഞുവീണ് എട്ട് അയ്യപ്പന്മാര്‍ക്ക് പരിക്കേറ്റു; ശരണംവിളി മുറുകുന്നു

ചിറ്റാര്‍ സ്വദേശികളായ ശാന്ത, അനില്‍കുമാര്‍ എന്നിവരെ ചരല്‍മേട് ആശുപത്രിയിലും,തമിഴ്‌നാട് സ്വദേശി ശ്രീനുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആന്ധ്ര സ്വദേശികളായ നാഗേശ്വരറാവു, സതീശന്‍ എന്നീ അയ്യപ്പന്മാരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇവര്‍ക്ക് സാരമായി പരിക്കുള്ളതായി അറിയുന്നു.
ചന്ദ്രാനന്ദന്‍ റോഡിലേക്കാണ് വലിയമരം പകുതിവച്ച് ഒടിഞ്ഞുവീണത്. ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് സംഭവം. റോഡിലെ കൈവരികള്‍ കുറെഭാഗം തകര്‍ന്നു. പോലീസും അഗ്‌നാരക്ഷാസേനയും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി. ഭക്തര്‍ ഇതിനെ അയ്യപ്പ കോപമായാണ് വ്യാഖ്യാനിക്കുന്നത്. അല്ലെങ്കില്‍ വലിയ കാറ്റോ മഴയോ ഇല്ലാതിരുന്ന സമയത്ത് ഈ മരം ഒടിഞ്ഞു വീഴേണ്ട ഏത് കാര്യവുമില്ല.
അതേസമയം ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിക്കും മറ്റു സ്ത്രീകള്‍ക്കെതിരെയും കൊച്ചിയില്‍ പ്രതിഷേധം ശക്തമാകുകയാണ്. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തിലാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം തുടരുന്നത്. ഇതിനിടെ, തൃപ്തി ദേശായിയുടെ സംഘത്തിലുള്ള ബിന്ദു അമ്മിണിക്കെതിരെ കൈയേറ്റ ശ്രമവുമുണ്ടായി.
നേരത്തെ മുളകുസ്‌പ്രേ ആക്രമണത്തിന് പിന്നാലെയാണ് ബിന്ദുവിനെ പ്രതിഷേധക്കാര്‍ കൈയേറ്റം ചെയ്തത്. കമ്മീഷണര്‍ ഓഫീസില്‍നിന്ന് പുറത്തിറക്കി ബിന്ദുവിനെ മറ്റൊരു വാഹനത്തിലേക്ക് കയറ്റുന്നതിനിടെയാണ് കൈയേറ്റമുണ്ടായത്. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ബിന്ദുവിന് നേരേയുണ്ടായ കൈയേറ്റവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തൃപ്തി ദേശായിയെയും സംഘത്തെയും തിരികെ അയക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് കര്‍മസമിതി പ്രവര്‍ത്തകരുടെ നിലപാട്. ശബരിമലയില്‍ ആചാരലംഘനം അനുവദിക്കില്ലെന്ന് ബി.ജെ.പി. നേതാക്കളും വ്യക്തമാക്കി.
അതിനിടെ, പ്രതിഷേധത്തിനിടെ ഒരു കര്‍മസമിതി പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കമ്മീഷണര്‍ ഓഫീസ് പരിസരത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു.
ഇവര്‍ ആലുവ കമ്മിഷണര്‍ ഓഫീസില്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയാണ്. ശബരിമലയിലേക്ക് പുറപ്പെടാനുള്ള സംരക്ഷണം നല്‍കണമെന്നതാണ് തൃപ്തിയുടേയും സംഘത്തിന്റേയും ആവശ്യം. പോലീസ് ഇവരെ പറഞ്ഞ് മനസിലാക്കുന്നെങ്കിലും അതിന് തൃപ്തി വഴങ്ങുന്നില്ല. അതേസമയം എന്ത് കൊണ്ട് കയറാനാകില്ലെന്ന് വ്യക്തമാക്കണമെന്നും അല്ലെങ്കില്‍ ശബരിമല ദര്‍ശനത്തിന് സൗകര്യമൊരുക്കണമെന്നും തൃപ്തി ദേശായി ആവശ്യപ്പെടുന്നു. കോടതി ഉത്തരവുമായെത്തിയ തന്നെ പോലീസ് തടഞ്ഞാല്‍ അത് കോടതിയലക്ഷ്യമാകുമെന്നും തൃപ്തി പറഞ്ഞു. എന്തായാലും ഇനി എന്തെല്ലാം കാണണമെന്ന് കണ്ടറിയാമെന്നാണ് ഭക്തര്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























