തൃപ്തി ദേശായിയും ബിന്ദുഅമ്മിണിയും ഒരുമ്പെട്ടിറങ്ങിയപ്പോൾ രണ്ടും കൽപ്പിച്ച് കര്‍മ്മ സമിതി! പ്രതിരോധം തീര്‍ക്കാനായി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്നും നിലയ്ക്കലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത് നൂറു കണക്കിന് കര്‍മ്മസമിതി പ്രവര്‍ത്തകര്‍... സന്നിധാനത്തിന് സുരക്ഷാ വലയം തീര്‍ത്ത് 'സന്നിധാനത്ത് നിലയുറപ്പിച്ച് കര്‍മ്മ സമിതി പ്രവര്‍ത്തകരും തീര്‍ത്ഥാടകരും

ശബരിമല സന്ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി.പുലര്‍ച്ചെ നാലരയോടെ തൃപ്തി ദേശായിയും സംഘവും നെടുമ്ബാശ്ശേരിയില്‍ വിമാനമിറങ്ങിയത്.ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് ഒപ്പമുള്ളത്. ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും തൃപ്തി ദേശായിയുടെ കൂടെയുണ്ട്. അതേസമയം ശബരിമലയിലെ സമാധാന പൂര്‍ണമായ അന്തരീക്ഷം തകര്‍ക്കാനുറച്ച് ശബരിമല ദര്‍ശനത്തിനായി ആലുവയില്‍ നിന്നും പുറപ്പെട്ട തൃപ്തി ദേശായിയെയും സംഘത്തെയും തടയാനുറച്ച് ശബരിമല കര്‍മ്മ സമിതി രംഗത്തെത്തിയിരിക്കുകയാണ്.. തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും അടങ്ങുന്ന സംഘത്തെ പമ്ബ കടക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി കര്‍മ്മസമിതി അധ്യക്ഷ കെ പി ശശികല ടീച്ചര്‍. തൃപ്തി ദേശായിയും സംഘവും ശബരിമലയിലേക്ക് പുറപ്പെട്ടതറിഞ്ഞ് പ്രതിരോധം തീര്‍ക്കാനായി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്നും നിലയ്ക്കലിലേക്കടക്കം എത്തിക്കൊണ്ടിരിക്കുന്നത് നൂറു കണക്കിന് കര്‍മ്മസമിതി പ്രവര്‍ത്തകര്‍.
സന്നിധാനത്തിന് സുരക്ഷാ വലയം തീര്‍ത്ത് 'സന്നിധാനത്ത് നിലയുറപ്പിച്ചിരിക്കുന്ന കമ്മ സമിതി പ്രവര്‍ത്തകരും തീര്‍ത്ഥാടകരും. തൃപ്തി ദേശായിയെയും സംഘത്തെയും നിലയ്ക്കലില്‍ തടയുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പൊലീസിന്റെ ഉന്നത തലത്തില്‍ നടക്കുമ്ബോഴും മുന്‍ വര്‍ഷത്തേതുപോലെ യുവതികളുടെ സംഘത്തിന് സംരക്ഷണമൊരുക്കുന്ന നിലപാട് രഹസ്യമായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും സ്വീകരിച്ചേക്കാമെന്നും കമ്മ സമിതി കണക്കുകൂട്ടുന്നുതായി ശശികല ടീച്ചര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ജാഗരൂകരായിരിക്കാന്‍ കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. തൃപ്തിയെയും സംഘത്തെയും പൊലീസ് നിലയ്ക്കലില്‍ തടയാത്ത പക്ഷം സംഘത്തെ പമ്ബയില്‍ തടയാനാണ് കര്‍മ്മ സമിതി തീരുമാനം. ശബരിമല ദര്‍ശനത്തിനായി എത്തി ചൊവ്വാഴ്ച പുലര്‍ച്ചെ മലയിറങ്ങാനിരുന്ന കര്‍മ്മസമിതി പ്രവര്‍ത്തകരും സംഘപരിവാര്‍ പ്രവര്‍ത്തകരും തൃപ്തിയടങ്ങുന്ന സംഘം ശബരിമലയിലേക്ക് പുറപ്പെട്ടതറിഞ്ഞതോടെ സന്നിധാനത്തു തന്നെ നിലയുറപ്പിച്ചിട്ടുണ്ട്.
തൃപ്തിയും സംഘവുമെത്തുന്നത് അറിഞ്ഞ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകരില്‍ നല്ലൊരു വിഭാഗവും സന്നിധാനത്ത് തങ്ങുന്നുണ്ട്. എന്തായാലും സംഘത്തെ പമ്ബയില്‍ നിന്നും ശബരിമലയിലേക്ക് ഒരു തരത്തിലും കടത്തി വിടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കമ്മ സമിതി. അഥവാ സംരക്ഷണമൊരുക്കി പൊലീസ് തൃപ്തിയെയും സംഘത്തെയും ശബരിമലയില്‍ എത്തിച്ചാലും സന്നിധാനത്ത് തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരും കര്‍മ്മ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് വന്‍ പ്രതിരോധമൊരുക്കും. ഭൂ മാതാ ബ്രിഗേഡിന്റെ നാല് പ്രവര്‍ത്തകരും തൃപ്തിയോടൊപ്പമുണ്ട്. അതേസമയം ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ ബിന്ദു അമ്മിണിക്കുനേരെ മുളകുപൊടി പ്രയോഗം നടത്തിയതിനു പിന്നാലെ ജനറല്‍ ആശുപത്രിക്ക് മുന്നിലും ബിന്ദുവിനു നേരെ പ്രതിഷേധം. ശബരിമല ദര്‍ശനത്തിനായി സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്കുനേരെയുണ്ടായ പ്രതിഷേധത്തിനിടെയാണ് ആക്രമസംഭവമുണ്ടയത്. തടഞ്ഞ പ്രതിഷേധക്കാര്‍ മുഖത്ത് മുളക് സ്‌പ്രേ അടിച്ചുവെന്ന് ബിന്ദു അമ്മിണി പറഞ്ഞു. തുടര്‍ന്ന് ബിന്ദു അമ്മിണിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ശബരിമല കര്‍മ്മ സമിതി, ബിജെപി, ഹിന്ദു ഹെല്‍പ്പ് ലൈന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ആശുപത്രിയുടെ മുന്നിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. ആശുപത്രിയില്‍ പൊലീസും പ്രതിഷേധക്കാരും തടിച്ച് കുടിയത് രോഗികള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. എന്നാൽ ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്ക് സ്റ്റേയില്ലെന്നും, പമ്ബവഴി ശബരിമലയിലേക്ക് പോകാന്‍ സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തൃപ്തി ദേശായി പറഞ്ഞു. ശബരിമല ദര്‍ശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോകാനാകില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങാമെന്നുമാണ് തൃപ്‌തി ദേശായിയുടെ നിലപാട്. എന്തുകൊണ്ട് ദര്‍ശനം നടത്താനാകില്ലെന്ന് വ്യക്തമാക്കണമെന്നും അല്ലെങ്കില്‍ ശബരിമല ദര്‍ശനത്തിന് സൗകര്യമൊരുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha

























