ശബരിമല തീർത്ഥാടനത്തിന് എന്ന് പറഞ്ഞ് കൃത്യമായി പോലീസ് കമ്മീഷണർ ഓഫീസിൽ എത്തുകയും അവിടെ മുളകുപൊടി സ്പ്രേയുമായി ആളുകൾ കാത്തുനിൽകുകയും ചെയ്തത് കൃത്യമായ ആസൂത്രണമെന്നു ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ;;ദേവസ്വം ബോർഡും അറിഞ്ഞില്ല ;എൻ വേണു

ശബരിമല തീർത്ഥാടനത്തിന് എന്ന് പറഞ്ഞ് കൃത്യമായി പോലീസ് കമ്മീഷണർ ഓഫീസിൽ എത്തുകയും അവിടെ മുളകുപൊടി സ്പ്രേയുമായി ആളുകൾ കാത്തുനിൽകുകയും ചെയ്തത് കൃത്യമായ ആസൂത്രണമെന്നു ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ .
തിരക്കഥയിലേതു പോലെയുള്ള കാര്യങ്ങളാണ് നടക്കുന്നത്. തീർത്ഥാടക പ്രവാഹത്തെ തടസ്സപെടുത്താനാണ് ഇത്തരം ആസൂത്രണങ്ങൾ. സന്ദർശനം സംബന്ധിച്ച് ദേവസ്വം ബോർഡിന് അറിവില്ല. ഗൂഢാലോചനയെന്നു സംശയിക്കുന്നു. ക്രമസമാധാന പ്രശ്നമുണ്ടാക്കാനാണ് ചിലരുടെ ശ്രമം. തീർത്ഥാടനം അലങ്കോലമാക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും കടകം പള്ളി പറഞ്ഞു. ഒരു ചാനൽ മാത്രമാണ് അവരുടെ വരവ് മുൻകൂട്ടി അറിഞ്ഞത്.ബിന്ദു അമ്മിണിയെ അക്രമിച്ചത് ഒരുതരത്തിലും ന്യായയീകരിക്കാനാവില്ല. സ്ത്രീത്വത്തിനു നേരെയുള്ള കടന്നു കയറ്റമാണ് ഇത്തരം സംഭവങ്ങൾ. ബിജെപി -ആർ എസ് എസ് സ്വാധീനമുള്ള പൂനയിൽ നിന്നാണ് തൃപ്തി ദേശായി വരുന്നത്.കൃത്യമായ അജണ്ടയോടെയാണ് തൃപ്തിയുടെയും സംഘത്തിന്റെയും വരവെന്നും കടകം പള്ളി പറഞ്ഞു.
തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും അടക്കം യുവതികള്‍ ശബരിമല സന്ദര്‍ശനത്തിന് എത്തുന്ന വിവരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിഞ്ഞിട്ടില്ലെന്ന് പ്രസിഡന്‍റ് എന്‍ വേണു പറഞ്ഞു.സന്ദര്‍ശനം സംബന്ധിച്ച് ദേവസ്വം ബോര്‍ഡിന് അറിവില്ല. ശബരിമല തീര്‍ത്ഥാടനം സുഗമമായി നടക്കുകയാണ്. സംഘത്തിന്‍റെ വരവ് പബ്ലിസിറ്റിക്ക് വേണ്ടിയാണോ എന്ന് സംശയുമുണ്ട് . സമാധാനപരമായി പുരോഗമിക്കുന്ന തീര്‍ത്ഥാടന കാലം അലങ്കോലമാക്കാനാണ് ശ്രമം.തീര്‍ത്ഥാടന കാലം ആരംഭിച്ചപ്പോള്‍ തന്നെ വളരെ സമാധാനപരമായാണ് കാര്യങ്ങള്‍ പോയത്. വരുമാനത്തിലടക്കം അത് പ്രതിഫലിക്കുകയും ചെയ്തിരുന്നു. ആ സമാധാനം നിലനില്‍ക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ ആഗ്രഹം. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച പുനപരിശോധന ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഉത്തരവില്‍ അവ്യക്തതയുണ്ടെന്നും അതുകൊണ്ട് പെട്ടെന്ന് ഒരു തീരുമാനമെടുക്കാനാകില്ലെന്നും എന്‍ വാസു പ്രതികരിച്ചു.
അതിനിടെ സുരക്ഷയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് തൃപ്തി ദേശായി. ഏതായാലും വീണ്ടും കൂലങ്കഷമാകുകയാണ് ശബരിമലയിലെ സംഭവ വികാസങ്ങൾ. ഏതു നടപടി സ്വീകരിച്ചാലും വെട്ടിലാകുക സർക്കാർ തന്നെ . ആചാര സംരക്ഷണവും അവകാശവും തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന നിലയിലാണ് ശബരിമല വിവാദ ത്തിന്റെ ഇപ്പോഴത്തെ പോക്ക്. നിരവധി ഭക്ത ജനങ്ങൾ സന്നിധാനത്തേക്ക് ഒഴുകുകയാണ്.കഴിഞ്ഞ ദിവസങ്ങളിൽ സമാധാനപരമായി മുന്നോട്ടു പോകുകയായിരുന്ന ശബരിമല ദർശനം വീണ്ടും വിവാദങ്ങളിൽ നിറയുകയാണ്.
https://www.facebook.com/Malayalivartha

























