ഫേസ്ബുക്ക് പ്രണയം നിരസിച്ച ഐടി എഞ്ചിനീയറെ കൊല്ലാൻ മലേഷ്യൻ യുവതിയുടെ ക്വട്ടേഷൻ; ഫേസ്ബുക്ക് കാമുകനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത് ഫേസ്ബുക്ക് ക്വട്ടേഷൻ സംഘത്തിന്: അഞ്ച് ലക്ഷത്തിന്റെ ക്വട്ടേഷന് ആദ്യ ഗഡുവായ ഒരു ലക്ഷം രൂപ കൈമാറിക്കഴിഞ്ഞപ്പോൾ സംഭവിച്ചത് സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ

ഫേസ്ബുക്ക് പ്രണയം നിരസിച്ച ഐടി എഞ്ചിനീയറെ കൊല്ലാൻ മലേഷ്യൻ യുവതി ക്വട്ടേഷൻ നൽകിയതായി പരാതി. തേനി സ്വദേശിയും ബംഗളൂരുവിൽ ഐടി എഞ്ചിനീയറുമായ അശോക് കുമാറാണ് പരാതിയുമായി രംഗത്തെത്തിയത്. അശോകിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഒൻപതംഗ ക്വൊട്ടേഷൻ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് രഹസ്യങ്ങൾ ചുരുളഴിഞ്ഞത്. മധുര ആവണിയാപുരം സ്വദേശി അന്‍പരശന്‍, കമുദി സ്വദേശി മുനിയസ്വാമി, വണിയപുക്കുളം സ്വദേശി തിരുമുരുകന്‍, അഭിരാമപുരം സ്വദേശി അയ്യനാര്‍, രാമേശ്വരം സ്വദേശി ജോസഫ് പാണ്ഡ്യൻ കുമാർ, സംഘത്തലവന്‍ നിലെകോട്ടൈ സ്വദേശി ഭാസ്‌കരന്‍, തേനി അല്ലി നഗര്‍ സ്വദേശികളായ യോഗേഷ്, ദിനേഷ്, കാര്‍ത്തിക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ആയുധങ്ങളും വാഹനങ്ങളും പൊലീസ് പിടികൂടി.
ഫേസ്ബുക്ക് വഴി ക്വട്ടേഷൻ ഏൽപ്പിച്ച യുവതി ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ ക്വട്ടേഷൻ സംഘത്തിന് കൈമാറിയിരുന്നു. ഫെയ്‌സ്ബുക്ക് വഴിയാണ് അശോകും വിഗ്നേശ്വരിയും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നത്. ഇരുവരും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നു എന്നും പോലീസ് പറയുന്നു. എന്നാല്‍ അശോക് വിവാഹഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. ഇതോടെയാണ് സംഭവത്തിന് തുടക്കമാകുന്നത്.
യുവതി പല തവണ വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും അശോക് സമ്മതിച്ചില്ല. ഇതോടെ യുവതി തേനിയിലെത്തി അശോകിനെ നേരിൽ കണ്ടു. വിവാഹം കഴിക്കണമെന്ന ആവശ്യം യുവതി ആവർത്തിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. യുവതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവാവ് പരാതിൽ പറയുന്നു. തുടർന്ന് അശോക് വീരപാണ്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ അപായപ്പെടുത്താൻ ഫേസ്ബുക്ക് തന്നെയാണ് മലേഷ്യയിലെ കാമുകി തെരഞ്ഞെടുത്തത്. ക്വട്ടേഷൻ സംഘത്തലവനായ നിലക്കോട്ടൈ സ്വദേശി ഭാസ്കരനാണ് യുവതി ക്വട്ടേഷൻ കൊടുത്തത്. ഇയാളും സംഘാംഗങ്ങളും ബോഡിനായ്ക്കന്നൂരിലെ ഒരു ലോഡ്ജിൽ മുറിയെടുത്തു. സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു. അതോടെ ബോഡിനായ്ക്കന്നൂർ ടൗൺ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. യുവതി മലേഷ്യയിലേക്കു മടങ്ങിയെന്നാണു സൂചന.
ഫേസ്‌ബുക്ക് വഴിയാണ് അശോകിനെ കൊല്ലാന്‍ വിഗ്നേശ്വരി അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് സംഘം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ ആദ്യഗഡുവായി ഒരു ലക്ഷം യുവതി സംഘത്തിന് കൈമാറി. സംഭവത്തില്‍ യുവതിക്കെതിരെ കൂടുതല്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























