അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്

വാഹന ഉടമകളെ ലക്ഷ്യമിട്ട് യഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന ഇ-ചെല്ലാന്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വ്യാജ എസ്.എം.എസ് അയച്ച് പണം അപഹരിക്കുന്ന പുതിയ തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് .
വാഹന ഉടമകളുടെ ചെല്ലാന്‍ വിവരങ്ങള്‍ ഉപയോഗിച്ച് യഥാര്‍ത്ഥ സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്ന് അയച്ച സന്ദേശമാണെന്ന് തോന്നിക്കുന്ന തരത്തില്‍ അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയയ്ക്കുന്നതാണ് തട്ടിപ്പിന്‍റെ ആദ്യപടി.
എസ്.എം.എസ് വഴി ലഭിക്കുന്ന ലിങ്ക് തുറക്കുമ്പോള്‍ ഔദ്യോഗിക മോട്ടോര്‍ വാഹന വകുപ്പിന്‍റെ ചെല്ലാന്‍ പോര്‍ട്ടലിന് സമാനമായ വ്യാജ വെബ്സൈറ്റ് പ്രദര്‍ശിപ്പിക്കുകയും വാഹന രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കാനും ആവശ്യപ്പെടുന്നു.
രജിസ്ട്രേഷന്‍ നമ്പര്‍ ലഭിച്ചതിനുശേഷം'ഇന്‍റേര്‍ണല്‍ സെക്യൂരിറ്റി റിവ്യൂ' എന്ന പേരിലുള്ള ഒരു ഡയലോഗ് ബോക്സ് പ്രദര്‍ശിപ്പിക്കുകയും അതില്‍ വാഹന രജിസ്ട്രേഷന്‍ നമ്പര്‍ കാണിക്കുന്നു. തുടര്‍ന്ന് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി ഔദ്യോഗിക ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും അതിലെ 'യെസ് ' ഓപ്ഷന്‍ സെലക്ട് ചെയ്യുന്നതോടെ അപകടകരമായ എ.പി.കെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുകയും ചെയ്യുന്നുവെന്നും മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha
























