വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി
തലസ്ഥാന നഗരത്തിന്റെ ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമായ മൃഗശാല മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി.
വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല. തലസ്ഥാന നഗരത്തിലെത്തുന്നവർക്ക് ഏറെ പരിചിതവും പ്രിയപ്പെട്ടതുമായ ഈ സ്ഥാപനം നഗരത്തിൽനിന്ന് മാറ്റുന്നത് പൊതുതാൽപര്യത്തിന് ഗുണകരമാകില്ല.
മൃഗശാലയ്ക്ക് ആവശ്യമായ ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിനും മൃഗങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനും ശാസ്ത്രീയമായ നവീകരണമാണ് ആവശ്യം. സ്ഥലപരിമിതികളോ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകളോ ഉണ്ടെങ്കിൽ അവ പരിഹരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും മുൻ മന്ത്രി പറഞ്ഞു
നിലവിലുള്ള സ്ഥാപനത്തെ ഇല്ലാതാക്കി മറ്റൊരിടത്തേക്ക് മാറ്റുന്നതിനു പകരം, ആധുനിക സൗകര്യങ്ങളോടെ മൃഗശാലയെ വികസിപ്പിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്നും മുൻ മന്ത്രി പറഞ്ഞു
https://www.facebook.com/Malayalivartha
























