സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മന്ത്രി സണ്ണി ജോസഫ്

കേരളത്തിലെ വൈദ്യുതി ആവശ്യകതയുടെ പീക് സമയത്ത് ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്. ഇതിലൂടെ ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു .
വൈദ്യുതി ലഭ്യതയും ഉപഭോഗവും നിരന്തരം വിലയിരുത്തി ആവശ്യമായ ക്രമീകരണങ്ങൾ സ്വീകരിച്ചുവരികയാണ്. വൈദ്യുതി ഉപഭോഗത്തിൽ അപ്രതീക്ഷിത വർധനയുണ്ടാകാത്ത പക്ഷം നിയന്ത്രണങ്ങളില്ലാതെ വൈദ്യുതി വിതരണം തുടരാൻ ഇന്നും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു
https://www.facebook.com/Malayalivartha
























