ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ വി. മുരളീധരൻ

ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന ആറു വർഷക്കാലത്തെ പാർട്ടി പ്രവർത്തനത്തിനായി താൻ വ്യക്തിപരമായി പണം സമാഹരിച്ചിട്ടില്ലെന്നും ആ കാലയളവിലെ വരവ്-ചെലവ് കണക്കുകളും വിവരങ്ങളും കൃത്യമായി പാർട്ടിക്ക് കൈമാറിയിട്ടുണ്ടെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗവും എംഎൽഎയുമായ വി. മുരളീധരൻ . തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല. ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്. സംസ്ഥാന അധ്യക്ഷന്റെ പേര് പറഞ്ഞ് ആരെങ്കിലും പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതുസംബന്ധിച്ച് അന്വേഷണം നടത്താം. താൻ വ്യക്തിപരമായ ആവശ്യത്തിനായി പണം വാങ്ങിയെന്ന സംശയമുണ്ടെങ്കിൽ തന്റെ കണക്കുകൾ മുഴുവൻ പരിശോധിക്കാവുന്നതാണെന്നും ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും വി. മുരളീധരൻ പറഞ്ഞു.
2009ലാണ് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അന്നുമുതൽ ഓരോ തെരഞ്ഞെടുപ്പിലും തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിട്ടുള്ള സ്വത്ത് വിവരങ്ങളും വരുമാന വിവരങ്ങളും പരിശോധിക്കാം. നെഹ്റു യുവകേന്ദ്രയിൽ പ്രവർത്തിച്ചിരുന്ന കാലം മുതൽ ഓരോ വർഷത്തെയും വരുമാനവുമായി ബന്ധപ്പെട്ട കൃത്യമായ രേഖകൾ തന്റെ കൈവശമുണ്ട്. വിവിധ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചപ്പോഴും ഓരോ ഘട്ടത്തിലും ആവശ്യമായ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. 2012ന് ശേഷം ഒരു തുണ്ട് ഭൂമിയോ സ്വർണമോ താൻ വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























