ശബരിമല തീർഥാടനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ശബരിമല തീർഥാടനത്തോടനുബന്ധിച്ച് സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ വിപുലമായ പോലീസ് സംവിധാനം ഒരുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പോലീസ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
തിരക്ക് നിയന്ത്രിക്കുന്നതിന് തീർഥാടകർ വെർച്വൽ ക്യു സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന ബോധവത്കരണം നടത്തും. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലെ പോലീസ് മേധാവികൾക്ക് ഇത് സംബന്ധിച്ച് കേരള ഡിജിപി നേരിട്ട് അറിയിപ്പ് നൽകുമെന്നും അദ്ദേഹം പറഞ്ഞു .
പ്രാദേശിക ഭാഷകളിൽ വാർത്താക്കുറിപ്പുകളും സാമൂഹിക മാധ്യമ പ്രചാരണങ്ങളും നടത്തുന്നതിനൊപ്പം പ്രധാന കേന്ദ്രങ്ങളിൽ സൈൻ ബോർഡുകളും അനൗൺസ്മെന്റ് സംവിധാനങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു .
ഡ്യൂട്ടിയിലുള്ള പോലീസുകാർ തീർഥാടകരോട് സൗഹൃദപരവും സഹാനുഭൂതിയോടെയുമുള്ള സമീപനം സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു ..
https://www.facebook.com/Malayalivartha
























