മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ തണ്ടര്‍; 356 വാഹനങ്ങള്‍ക്കെതിരെ നടപടി

മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ തണ്ടര്‍. വാഹനപരിശോധനയുടെ ഭാഗമായി തൃശൂർ ജില്ലയില്‍ നിയമം ലംഘിച്ച 356 വാഹനങ്ങള്‍ക്കെതിരെ നടപടി . 283750 രൂപ പിഴയാണ് ഈടാക്കിയിരിക്കുന്നത്. ടൂറിസ്റ്റ് ബസ്സുകളില്‍ അനാവശ്യമായി പാര്‍ട്ടി ലൈറ്റുകള്‍, ഫോഗ്ഗിങ്ങ് സിസ്റ്റം, അമിതശബ്ദം പുറപ്പെടുവിക്കുന്ന ഹോണ്‍, സ്റ്റീരിയോ, ആംപ്ലിഫയര്‍ എന്നിവ ഘടിപ്പിച്ച 78 വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.
എയര്‍ഹോണുകള്‍ ഘടിപ്പിച്ച 17 വാഹനങ്ങൾക്ക് പിഴ. ഓര്‍ഡിനറി സീറ്റുകള്‍ക്കുളള നികുതിക്ക് ശേഷം പുഷ്ബാക്ക് സീറ്റുകള്‍ ഘടിപ്പിച്ച 3 വാഹങ്ങള്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചു. ഈയിനത്തില്‍ 3,65,000 രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായി വകുപ്പ് കണ്ടെത്തുകയുണ്ടായി. ഹെല്‍മെറ്റ് ധരിക്കാത്ത 127 പേര്‍ക്കും ഡ്രൈവിങ് ലൈസന്‍സില്ലാത്ത 11 പേര്‍ക്കുമെതിരെ നടപടിയെടുത്തു. ഇന്‍ഷൂറന്‍സ് ഇല്ലാതെ സര്‍വീസ് നടത്തുക, സ്വകാര്യ ബസ്സുകളില്‍ ടിക്കറ്റ് നല്‍കാതിരിക്കുക, ചരക്ക് വാഹനങ്ങളില്‍ അമിതഭാരം കയറ്റുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. തൃശൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം സുരേഷ്, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഷാജി മാധവന്‍ എന്നിവരുടെ നേതൃത്വത്തില്‍ എന്‍ഫോഴ്‌സമെന്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha
























