മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം; അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നു

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളില്‍ ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളിലായി മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുമെന്നും അവർ അറിയിച്ചു. പിന്നീടുള്ള 24 മണിക്കൂറില്‍ ഇത് കൂടുതല്‍ ശക്തിപ്രാപിക്കുവാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
മാലിദ്വീപ്,ലക്ഷദ്വീപ് മേഖല,കേരള തീരം, തെക്ക് അറബിക്കടല്‍, എന്നിവിടങ്ങളിലായി ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കുകയുണ്ടായി .
https://www.facebook.com/Malayalivartha
























