ഹെല്‍മെറ്റ് പരിശോധനയ്ക്ക് ഇറങ്ങുന്ന പോലീസുകാരുടെ കൈയില്‍ ലാത്തി വേണ്ടെന്നു ഡിജിപിയുടെ സര്‍ക്കുലര്‍... ഹെല്‍മറ്റ് പരിശോധന കര്‍ശനമായിരിക്കണമെങ്കിലും, അതിന്റെ പേരില്‍ യാത്രക്കാരുടെ ദേഹത്ത് തൊടുകയോ ദേഷ്യപ്പെടുകയോ ചെയ്യരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ

ഹെല്‍മെറ്റ് പരിശോധനയ്ക്ക് ഇറങ്ങുന്ന പോലീസുകാരുടെ കൈയില്‍ ലാത്തി വേണ്ടെന്നു ഡിജിപിയുടെ സര്‍ക്കുലര്‍. ഹെല്‍മറ്റ് പരിശോധന കര്‍ശനമായിരിക്കണമെങ്കിലും, അതിന്റെ പേരില്‍ യാത്രക്കാരുടെ ദേഹത്ത് തൊടുകയോ ദേഷ്യപ്പെടുകയോ ചെയ്യരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ. കടയ്ക്കലില്‍ വാഹന പരിശോധനയ്ക്കിടെ പോലീസുകാരന്‍ ഇരുചക്ര വാഹന യാത്രികനു നേരെ ലാത്തിയെറിഞ്ഞു വീഴ്ത്തിയ സംഭവത്തെ തുടര്‍ന്നാണു നിര്‍ദേശം. പരിശോധനയ്ക്കായി പരമാവധി സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണം. പരിശോധനാ ചട്ടത്തില്‍ നിര്‍ദേശിച്ചിട്ടുള്ളതു പോലെ എസ്ഐയോ അതിനു മുകളിലുള്ള ഉദ്യോഗസ്ഥന്റെയോ നേതൃത്വത്തിലാകണം പരിശോധന നടത്തേണ്ടത്.
പരിശോധനയ്ക്കിടെ വാഹനങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ അപകടമുണ്ടാക്കുന്ന തരത്തില്‍ അവയെ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിക്കരുത്. റോഡിനു മധ്യത്തില്‍ നിന്നു വാഹനങ്ങള്‍ നിര്‍ത്താനായി കൈകാണിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. അതുപോലെ വളവിലും തിരിവിലും ഒളിഞ്ഞിരുന്നു പരിശോധന നടത്തുന്നതിനെയും ഡിജിപി വിലക്കി.
വാഹന പരിശോധന നടത്തുന്നതു നിര്‍ബന്ധമായും കാമറയില്‍ പകര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്തെങ്കിലും അനിഷ്ട സംഭവമുണ്ടായാല്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും നിര്‍ദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























