സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞ് വീണ് മലയാളി സൈനികന് മരിച്ചു; മരിച്ചത് തിരുവനന്തപുരം കാട്ടാക്കട സ്വദേശി

സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞ് വീണ് മലയാളി സൈനികന് മരിച്ചു. തിരുവനന്തപുരം കാട്ടാക്കട പൂവച്ചല്‍ കുഴക്കാട് കല്ലണമുഖം ശ്രീശൈലത്തില്‍ അഖില്‍ എസ്‌എസ് ആണ് മരിച്ചത്. കരസേനയില്‍ നായിക് ആയ അഖില്‍ നഴ്സിംഗ് അസിസ്റ്റന്റ് ആയിരുന്നു. അഖില്‍ പത്ത് വര്‍ഷമായി കരസേനയില്‍ സേവനം അനിഷ്ഠിക്കുന്നു.
സുദര്‍ശനന്‍- സതികുമാര്‍ ദമ്ബതികളുടെ മകനാണ്. ഗീതുവാണ് ഭാര്യ, ദേവനാഥാണ് മകന്‍. മകന്‍ ദേവനാഥിന്റെ ഒന്നാം പിറന്നാളിനു അവധിക്കെത്തിയ അഖില്‍ ഒക്ടോബറില്‍ ആണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. നടപടികള്‍ക്ക് ശേഷം മൃതദേഹം വ്യാഴാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കും.
https://www.facebook.com/Malayalivartha
























