പൊതു മുതൽ നശിപ്പിച്ച കേസിൽ നസീമിന്റെ കൂട്ടാളികൾക്കും സാക്ഷികൾക്കും ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജാമ്യക്കാർക്ക് നോട്ടീസും :നസീമിന്റെ ഏഴ് കൂട്ടാളികളുടെയും ജാമ്യ ബോണ്ട് കോടതി റദ്ദാക്കി

പൊതുമുതൽ നശിപ്പിച്ച കേസിൽ യൂണിവേഴ്സിറ്റി കത്തിക്കുത്ത് , പി എസ് സി കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് എന്നീ കേസുകളിലെ പ്രധാന പ്രതിയായ നസീമിന്റെ ഏഴ് കൂട്ടാളികൾക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജാമ്യക്കാർക്ക് നോട്ടീസും. കൂടാതെ വിചാരണക്ക് കോടതിയിൽ ഹാജരാകാത്തതിന് മൂന്ന് സാക്ഷികൾക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും കോടതി പുറപ്പെടുവിച്ചു. കൃത്യം നേരിൽ കണ്ട ദൃക്സാക്ഷികളായ മൂന്ന് പേരാണ്
എസ്എഎഫ് ഐ - ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരുമായ ഷിജുഖാൻ , സിബി , അൻസാരി , ശ്യാം പ്രകാശ് , അബിൻ , സനു. എസ്. ശേഖരൻ , നസീം , ദീപു , മുഹമ്മദ് നിസാർ ,' നിയാസ് എന്നിവരാണ് പൊതുമുതൽ നശിപ്പിക്കൽ കേസിലെ ഒന്നു മുതൽ പത്തു വരെയുള്ള പ്രതികൾ.
കേസിൽ നസീമിന്റെ കൂട്ടാളികളും എസ് എഫ് ഐ പ്രവർത്തകരുമായ ഏഴ് കൂട്ടാളികളുടെ ജാമ്യ ബോണ്ട് കോടതി റദ്ദാക്കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. ജനുവരി ഒന്നിനകം നസീമിന്റെ ഏഴ് കൂട്ടാളികളെയും അറസ്റ്റ് ചെയ്യാനും ജാമ്യക്കാരെ ഹാജരാക്കാനും സിജെഎം പ്രഭാഷ്ലാലാണ് ഉത്തരവിട്ടത്. അറസ്റ്റ് വാറണ്ടുത്തരവുകൾ നടപ്പിലാക്കാൻ മ്യൂസിയം പോലിസ് സർക്കിൾ ഇൻസ്പെക്ടറോടാണ് കോടതി ഉത്തരവിട്ടത്.
2013 ലാണ് കേസിനാസ്പദമായ പൊതുമുതൽ നശിപ്പിച്ച സംഭവം നടന്നത്. നസീമിനും കൂട്ടാളികൾക്കുമെതിരെ 2016 ഫെബ്രുവരി എട്ടിനാണ് മ്യൂസിയം പോലിസ് കുറ്റപത്രം സമർപ്പിച്ചത്.
https://www.facebook.com/Malayalivartha
























