ലൂസിയുടെ ആത്മകഥ വായിക്കുന്നതിലും ഭേദം ആത്മഹത്യ; പീഡിപ്പിച്ച അച്ചന്മാരുടെ പേര് ആത്മകഥയില്‍ പറയാത്തത് എന്ത് കൊണ്ട്; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ പിസി

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ കടുത്ത ആരോപണവുമായി പിസി ജോര്‍ജ്. വൃത്തികെട്ട സ്ത്രീയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലെന്നും കള്ള കച്ചവടമാണ് ഇക്കൂട്ടര്‍ നടത്തുന്നതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ബ്ലാക്ക് മാസിന്റെ ആളാണ്. ക്രൈസ്തവ സമൂഹത്തിനെതിരെ ലോകവ്യാപകമായി ബ്ലാക്ക് മാസ് പ്രവര്‍ത്തിക്കുന്നു. ലൂസിയുടെ ആത്മകഥ വായിക്കുന്നതിലും ഭേദം ആത്മഹത്യയാണ്. നിലവില്‍ ആറ് കേസുണ്ട്, ഇനി ഒന്നുകൂടി വയ്യ, അതു കൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും പിസി പറഞ്ഞു.
പീഡിപ്പിച്ച അച്ചന്മാരുടെ പേര് ആത്മകഥയില്‍ പറയാത്തത് എന്ത് കൊണ്ടാണെന്നും പീഡിപ്പിച്ചപ്പോള്‍ പറയേണ്ടതല്ലേ ഇതൊക്കെയെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ആദ്യ പരാതിയില്‍ മറ്റെ പണി ചെയ്തു എന്ന് കന്യാസ്ത്രീ പറഞ്ഞില്ലല്ലോയെന്നും പിസി പറഞ്ഞു.
അതേസമയം സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയുടെ അച്ചടിയും വിതരണവും തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പുസ്തകത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പുസ്തകത്തിലെ പരാമർശങ്ങൾ വൈദികർക്കും കന്യാസ്ത്രീകൾക്കും മാനക്കേട് ഉണ്ടാക്കുന്നതാണെന്ന് ഹർജിയിൽ പറയുന്നു. സിസ്റ്റർ ലൂസി കളപ്പുര, ഡി സി ബുക്സ്, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരെ എതിർ കക്ഷികളാക്കിയായിരുന്നു ഹർജി. എസ്എംഐ സന്യാസിനി സഭാംഗമായ സി. ലിസിയ ജോസഫായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.
സന്യാസ ജീവിതം ആരംഭിച്ചതിന് ശേഷം നാല് തവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ‘കര്‍ത്താവിന്‍റെ നാമത്തില്‍’ എന്ന് പേരിട്ട ആത്മകഥയില്‍ സിസ്റ്റർ ലൂസി കളപ്പുര എഴുതിയിരുന്നു. മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നാണ് സിസ്റ്റർ ലൂസി കളപ്പുര തുറന്നുപറഞ്ഞത്. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും സിസ്റ്റര്‍ ആരോപിച്ചിട്ടുണ്ട്. കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്.
ചില മഠങ്ങളിൽ നിന്ന് യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിർബന്ധപൂർവ്വം പറഞ്ഞ് വിടുന്ന പതിവുണ്ട്. അവർ അനുഭവിക്കാറുള്ളത് അസാധാരണ വൈകൃതങ്ങളാണ്. മുതിർന്ന കന്യാസ്ത്രീകള്‍ യുവതികളായ കന്യാസ്ത്രീകളെ സ്വവർഗ്ഗഭോഗത്തിന് വിധേയരാക്കാറുണ്ടെന്നും പുസ്തകത്തിലൂടെ സിസ്റ്റര്‍ ലൂസി ആരോപിക്കുന്നു.
വിവാഹം ചെയ്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന വൈദികരേയും കന്യാസ്ത്രീകളേയും അതിന് അനുവദിക്കണമെന്നും ലൂസി പറയുന്നു. ദുർബലരായ കന്യാസ്ത്രീകൾക്ക് പലപ്പോഴും വൈദികരുടെ പ്രലോഭനത്തെ അതിജീവിക്കാൻ കഴിയാറില്ല. മനുഷ്യസഹജമായ വികാരങ്ങളെ ചങ്ങലയ്ക്കിടുന്നതിനു പകരം കീഴ്വഴക്കങ്ങൾ മാറ്റുകയാണ് വേണ്ടതെന്നും ലൂസി തുറന്നെഴുതിയിരുന്നു. ലൂസിയെ പുറത്താക്കാന്‍ അവരുടെ സന്യസ്ത സഭ നടപടി കൈക്കൊണ്ട കഴിഞ്ഞ 3 വര്‍ഷങ്ങളിലേറെക്കാലത്തെ കത്തിടപാടുകളിലും അവരുടെ പരസ്യ വിമര്‍ശന സന്ദര്‍ഭങ്ങളിലുമൊന്നും ഒരിക്കല്‍ പോലും ലൂസി കളപ്പുര തുറന്നു പറഞ്ഞിട്ടില്ലാത്ത ആരോപണങ്ങളാണ് പുസ്തകം പുറത്തുവന്നപ്പോള്‍ അതിലുള്ളത്. ബിഷപ്പ് ഫ്രാങ്കോ ആരോപണവിധേയനായ കന്യാസ്ത്രീ പീഡനസമരത്തില്‍ പങ്കെടുക്കുകയും പരസ്യ വിമര്‍ശനങ്ങള്‍ നടത്തുകയും ചെയ്തപ്പോഴൊന്നും തനിക്ക് ഇങ്ങനൊരു അനുഭവം ഉണ്ടായതായി ലൂസി പറഞ്ഞിരുന്നില്ല.
അന്നൊന്നും പറയാതിരുന്നത് പുസ്തകത്തിലൂടെ പറയുന്നുവെന്ന് പറയുമ്ബോള്‍ അത് പ്രസാധകരുടെ കച്ചവട തന്ത്രമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. സമൂഹത്തിനും നാടിനും രാജ്യത്തിനും വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ, ത്യാഗജീവിതം നയിക്കുന്ന ഒരു സമൂഹത്തെ ഒന്നായി ആക്ഷേപിക്കുന്ന തരത്തിലുള്ള പുസ്തകത്തിനെതിരെ വിശ്വാസികള്‍ക്കിടയില്‍ കടുത്ത വിമര്‍ശനമാണുള്ളത്.
https://www.facebook.com/Malayalivartha
























