ഇരുചക്ര വാഹനക്കാർക്ക് ഹെൽമെറ്റ് കർശനം! പിഴയിൽ നിന്നും രക്ഷ നേടാൻ ഏതെങ്കിലും ഹെൽമെറ്റ് ?ഹെൽമെറ്റ് വാങ്ങിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ; ഇല്ലെങ്കിൽ കാത്തിരിക്കുന്നത് അപകടം

ഇരുചക്ര വാഹനം ഓടിക്കുന്നവർ മാത്രമല്ല. പിൻസീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കി കൊണ്ടുള്ള നിയമം വന്നിരിക്കുകയാണ്. ഈ നിയമം വന്നതോടെ ഹെൽമെറ്റ് വാങ്ങിക്കാനുള്ള നെട്ടോട്ടത്തിലാണ് എല്ലാവരും. നമ്മുടെ സുരക്ഷയും സംരക്ഷണവും മുൻ നിർത്തിയാണ് ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്. ഏതായാലും എല്ലാവരും നിയമത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. അതിന് ഉത്തമ ഉദാഹരണങ്ങളാണ് ഹെൽമെറ്റ് കടകളിൽ കാണുന്ന നീണ്ട നിര. ഏതായാലും ഹെൽമെറ്റ് വാങ്ങിക്കുമ്പോഴും അത് ഉപയോഗിക്കുമ്പോഴും നിരവധി കാര്യങ്ങൾ അറിഞ്ഞിരിക്കണം. അത് എന്തൊക്കെയാണെന്ന് നോക്കാം.
ഹെൽമെറ്റ് വാങ്ങിക്കുമ്പോൾ ഈ കാര്യങ്ങൾ സൂക്ഷിക്കുക
നമ്മുടെ തലയിൽ വയ്ക്കാൻ നാം വാങ്ങിക്കുന്ന ഹെൽമെറ്റിന് ഗുണം ആവശ്യമാണ്. റോഡരികിൽ നിന്നും നാം വിലക്കുറവിൽ വാങ്ങിക്കുന്ന ഹെൽമെറ്റ് തൽക്കാലം പൊലീസിൽ നിന്ന് രക്ഷിക്കുമായിരിക്കും.എന്നാലും ജീവന്റെ കാര്യത്തിൽ ഉറപ്പില്ല എന്ന കാര്യം ഓർക്കണം. ഏതെങ്കിലുമൊരു ഹെൽമെറ്റ് അല്ല ധരിക്കേണ്ടത് ഗുണമേന്മയുള്ള ഹെൽമെറ്റ് തെന്നെ വാങ്ങുവാനും ഉപയോഗിക്കുവാനും ശ്രദ്ധിക്കുക.
തലയ്ക്കു ചേരുന്ന ശരിയായ അളവിലുള്ള ഹെൽമറ്റ് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഗുണമേന്മയുള്ളതും ഒപ്പം മുഖം മുഴുവനായി മൂടുന്നതുമായ ഹെൽമെറ്റുകളാണ് ഉചിതമായാവ. ഒരാൾ ഉപയോഗിച്ച ഹെൽമെറ്റ് മറ്റൊരാൾ ധരിക്കരുത് എന്ന കാര്യം ഓർക്കുക. ഹെൽമെറ്റ് വാങ്ങിക്കുമ്പോൾ പുറംതോട് കട്ടിയുള്ളവ വേണം വാങ്ങിക്കാൻ. അത് നോക്കി തന്നെ വാങ്ങിക്കുക ഐഎസ്‌ഐമാർക്ക് ഉണ്ടോടായെന്നു നോക്കാൻ മറക്കരുത്. പരമാവധി ഒന്നരക്കിലോ ഭാരമുള്ള ഹെൽമെറ്റ് വേണം ധരിക്കാൻ എന്ന കാര്യം മറക്കരുത് .
പൊലീസിനെ കബളിപ്പിക്കാന്‍ ഏതെങ്കിലുമൊരു ഹെല്‍മെറ്റ് തലയില്‍ വെച്ചാല്‍ മാത്രം മതി എന്നു കരുതുന്നവരാണ് നമ്മളില്‍ പലരും. വഴിയോരത്തു നിന്നും വാങ്ങിക്കുന്ന ഡ്യൂപ്ലിക്കേറ്റ് ഹെല്‍മറ്റുകള്‍ ധരിക്കുന്നതും ധരിച്ച ഹെല്‍മറ്റിന്‍റെ സ്റ്റാപ്പിടാത്ത അലസതയുമെല്ലാം ഇത്തരം പ്രവണതയുടെ തെളിവുകളാണ്. എന്നാല്‍ ഇനി മുതല്‍ അങ്ങനെ ഏതെങ്കിലുമൊരു ഹെല്‍മെറ്റ് ധരിച്ചാല്‍ പോര. തലയ്ക്കിണങ്ങിയ സുരക്ഷിതമായ ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മറ്റുകള്‍ തന്നെ വേണം ധരിക്കാൻ. ഗുണമേന്മയില്ലാത്ത ഹെല്‍മറ്റുകള്‍ ധരിക്കുന്നതിലൂടെ അപകടങ്ങള്‍ വര്‍ധിക്കുകയാണ് ചെയ്യുന്നത്. വഴിയോരങ്ങളില്‍ വില്‍ക്കുന്ന ഗുണമേന്മയില്ലാത്ത ഹെല്‍മറ്റുകള്‍ ആളുകള്‍ വാങ്ങുന്നത്. ചെറിയൊരു അപകടത്തില്‍തന്നെ പൊട്ടിപ്പോകുന്ന ഇത്തരം ഹെല്‍മറ്റുകള്‍ ദുരന്തം ക്ഷണിച്ചുവരുത്തുന്നു. പുതിയ തീരുമാനത്തിലൂടെ അപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു
ഹെൽമെറ്റ് ധരിക്കാത്തവർക് 500 രൂപ പിഴയൊടുക്കേണ്ടി വരും . ആവർത്തിച്ചാൽ ഇത് 1000 രൂപയിലേക്ക് ഉയരും ആവും. സ്ഥിരമായി ഹെൽമെറ്റ് ധരിക്കാതെ യാത്രചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് റദ്ദാക്കാനുള്ള വ്യവസ്ഥയുണ്ട്. പിഴത്തുക അടയ്‌ക്കുന്നില്ലെന്ന് കണ്ടെത്തിയാലും വാഹന ഉടമക്കെതിരെ നടപടി ഉണ്ടാകും. അത് കൊണ്ട് പിന് സീറ്റ് യാത്രക്കാരും മുൻ സീറ്റ് യാത്രക്കാരും ഹെൽമെറ്റ് ധരിക്കുന്ന കാര്യത്തിൽ ഒരു വിട്ടു വീഴ്ച്ചയും ചെയ്യരുത്. മുടിയഴക് കാണിക്കാൻ ഹെൽമെറ്റ് ധരിക്കാതെ ബൈക്കിൽ ചീറിപ്പായുന്ന എല്ലാവരും ജാഗ്രതൈ.. പിന്നാലെ വന്ന് പൂട്ടും . പൊലീസോ മോട്ടോർവാഹന ഉദ്യോഗസ്ഥരോ കൈകാണിച്ചാൽ പാഞ്ഞുപോയി അപകടമുണ്ടാക്കരുത്. അഥവാ രക്ഷപ്പെട്ടാലും ക്യാമറ ഉപയോഗിച്ച് വാഹനത്തിന്റെ നമ്പർ കണ്ടെത്തി തിരികെ വിളിപ്പിക്കും. പിന്നെ പിഴയടപ്പിച്ചേ വിടു. നിങ്ങളുടേതുപോലെ തന്നെ റോഡിലെ മറ്റുള്ളവരുടെ ജീവൻ വിലപ്പെട്ടതാണെന്ന ബോധ്യമുണ്ടാവണമെന്ന് മോട്ടോർവാഹന വകുപ്പ് പറയുന്നത്.
https://www.facebook.com/Malayalivartha
























