നാലരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവുശിക്ഷ

നാലരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവുശിക്ഷ. 2018 ഒക്ടോബറില്‍ ബേഡകത്തെ രവീന്ദ്രന്റെ വീട്ടുമുറ്റത്ത് കളിക്കാനെത്തിയ ദലിത് ബാലികയാണ് പീഡിപ്പിക്കപ്പെട്ടത്. പോക്‌സോ നിയമഭേദഗതിക്ക് ശേഷം വന്ന ആദ്യ വിധിയാണിത്.
കാസര്‍കോട് കരിവേടകം നെട്ടിപ്പടുപ്പ് ശങ്കരംപടി സ്വദേശി വി.എസ്. രവീന്ദ്രനെ(46)യാണ് മരണം വരെ തടവിന് ശിക്ഷിക്കാന്‍ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്.വാടക ക്വാര്‍ട്ടേഴിസില്‍ താമസിക്കുന്ന ദളിത് പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ജയില്‍ ശിക്ഷയ്ക്കു പുറമെ 25,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.കേസില്‍ പ്രോസിക്യൂഷന്‍ 22 സാക്ഷികളെ വിസ്തരിച്ചു. 23 രേഖകള്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha
























