Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ചുളുവിൽ ഒറ്റ നമ്പർ ലോട്ടറി,വിരമിക്കൽ പ്രായം 57; അടുത്ത വർഷം ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള നീക്കം ധനവകുപ്പിൽ തുടങ്ങിയെന്ന് സൂചന

06 DECEMBER 2019 02:44 PM IST
മലയാളി വാര്‍ത്ത

അടുത്ത വർഷം ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള നീക്കം ധനവകുപ്പിൽ തുടങ്ങിയെന്ന് സൂചന. കിഫ്ബി ചെയർമാൻ ഡോ. കെ എം അബ്രഹാം മുന്നോട്ടുവച്ച ആശയം ധനമന്ത്രി ഡോ. തോമസ് ഐസക്കിന് സ്വീകരിക്കാതിരിക്കാൻ നിവ്യത്തിയില്ലാതിരിക്കുകയാണ്. സാമ്പത്തിക ദുരവസ്ഥയാണ് കാരണം.

ഇപ്പോൾ ജീവനക്കാർ പ്രായം 56 ആകുമ്പോഴാണ് വിരമിക്കുന്നത്. അതായത് 2020 ഏപ്രിൽ 31 ന് ഒരാൾക്ക് 56 തികഞ്ഞാൽ വിരമിക്കും. ഇനി 2020 ഏപ്രിൽ 31 ന് 56 തിരഞ്ഞാൽ വിരമിക്കുന്നത് 2021 മാർച്ച് 31 നായിരിക്കും. അതേ സമയം കഷ്ടക്കാലം പിടിച്ചവരുടെ ജന്മദിനം 2020 മാർച്ച് 19 ആണെങ്കിൽ അവർ 2019 മാർച്ച് 31 ന് തന്നെ വിരമിക്കും. പിന്നീട് അടുത്ത സർക്കാർ ഇതിൽ ഒരു അവകാശലംഘനമുണ്ടെന്ന് കണ്ടെത്തി എല്ലാവരുടെയും പെൻഷൻ പ്രായം 57 ആക്കും. അധ്യാപകർക്ക് ഇതേ സമ്പ്രദായമാണ് ഇപ്പോഴും പിന്തുടരുന്നത്.

മുമ്പ് ഡോ. ഐസക് തന്നെയാണ് ഇത്തരമൊരു പരിഷ്ക്കാരം നടപ്പിലാക്കിയത്. പെൻഷൻ പ്രായം ഏകീകരണം എന്നാണ് ഇതിനെ അദ്ദേഹം വിളിക്കുന്നത്. അദ്ദേഹത്തിന്റെ ഭരണ കാലാവധിക്ക് ശേഷം യു ഡി എഫ് സർക്കാരാണ് അധികാരത്തിൽ വരുന്നതെങ്കിൽ അവർ ചുളുവിൽ വിരമിക്കൽ പ്രായം 57 ആക്കും.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് പെൻഷൻ പ്രായം ഏകീകരിക്കാൻ ആലോചിക്കുന്നത്.സർക്കാരിന്റെ കീശയിൽ ഒരു ചായ കുടിക്കാനുള്ള കാശ് പോലുമില്ലെന്നതാണ് സത്യം. പെൻഷൻ പ്രായം വർധിപ്പിക്കാതിരുന്നാൽ ട്രഷറികൾ ദിവസങ്ങളോളം അടഞ്ഞുകിടക്കുന്ന സാഹചര്യം വന്നു ചേരും.

പെൻഷൻ പ്രായം ഏകീകരിക്കുന്നതിനു സി പി എമ്മിന്റെ അനുവാദം സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അനുമതിയില്ലാതെ പെൻഷൻ പ്രായം വർധിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. എന്നാൽ കോടിയേരി രോഗബാധിതനായതോടെ സർക്കാരിന് കാര്യങ്ങൾ കൂടുതൽ എളുപ്പമായി.

പാർട്ടിയുടെ യുവജന സംഘടനകൾ പെൻഷൻ പ്രായം ഏകീകരിക്കുന്നതിന് എതിരാണ്. സി പി ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായി ഇക്കാര്യം ഇതേ വരെ ആലോചിച്ചിട്ടില്ല.

കാനം രാജേന്ദ്രൻ തുടരുന്ന സമവായ നിലപാട് കാരണം ഇത്തരം വിഷയങ്ങൾ വിവാദമാകാൻ തരമില്ല. ഇടതുമുന്നണിയിൽ സി പിഐ മാത്രമാണ് കർക്കശ നിലപാട് സ്വീകരിക്കാറുള്ളത്. അവരെ മെരുക്കാനാണ് ഏകീകരണം എന്ന ആശയം ധനമന്ത്രി മുന്നോട്ടു വച്ചത്. കഴിഞ്ഞ യു ഡി എഫ് സർക്കാരിൽ ധനമന്ത്രിയായിരുന്ന കെ.എം മാണിക്കും പെൻഷൻ പ്രായം വർധിപ്പിക്കാൻ താത്പര്യമുണ്ടായിരുന്നു. എന്നാൽ ഇടതുമുന്നണിയെ പോലെ ശക്തമായ നിലപാട് സ്വീകരിക്കാൻ പേടിയുള്ളതു കൊണ്ട് മാത്രം കെ.എം മാണിയും ഉമ്മൻ ചാണ്ടിയും 56 എന്ന അക്കത്തിൽ നിലയുറപ്പിച്ചു. എന്നാൽ കെ എം മാണി രൂപം കൊടുത്ത പങ്കാളിത്ത പെൻഷൻ ബാധകമായവർക്ക് 60 വയസാണ് പെൻഷൻ പ്രായം.

കേരളത്തിലെ സമ്പദ് സ്ഥിതി തീരെ ദുരിതത്തിലാണ്. അതിന്റെ തീവ്രത ധനമന്ത്രിക്ക് മാത്രമാണ് അറിയാവുന്നത്. മുഖ്യമന്ത്രിക്കും ഇക്കാര്യത്തിൽ വേണ്ടത്ര ജ്ഞാനമില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇതു തന്നെയായിരുന്നു അവസ്ഥ.

അടുത്ത മാർച്ചിൽ കൂട്ടത്തോടെ പെൻഷൻ ചെലവ് വന്നാൽ എന്തു ചെയ്യുമെന്ന രൂപം സർക്കാരിനില്ല. സർക്കാർ ജീവനക്കാർക്ക് നൽകാനുള്ള ക്ഷാമബത്തയിൽ കുടിശികയുണ്ട്.

അതേ സമയം സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി ഇടപെട്ടിട്ടും ഫയലിന്റെ വേഗത്തിന് ഒച്ചിഴയുന്ന വേഗതയാണുള്ളത്. ഒരു ഭരണകൂടത്തിനും ഉദ്യോഗസ്ഥരെ പിണക്കി മുന്നോട്ട് പോകാൻ കഴിയില്ലെന്ന സത്യം പിണറായി സർക്കാരും അംഗീകരിച്ചിരിക്കുന്നു. സർക്കാരിന് ലഭിക്കുന്ന സമ്പത്തിന്റെ 90% വും സർക്കാർ ജീവനക്കാരെ നന്നാക്കാനാണ് ചെലവഴിക്കുന്നത് .

പങ്കാളിത്ത പെൻഷൻ വേണ്ടെന്നുവയ്ക്കാനുള്ള നീക്കങ്ങളെല്ലാം പാളി. ഇതിനായി രൂപം കൊടുത്ത കമ്മിറ്റി ഒരു തീരുമാനവും എടുത്തിട്ടില്ല.അത് എടുക്കാനുള്ള സാധ്യത കുറവാണ്. വിരമിക്കൽ പ്രായം ഏകീകരിച്ച് തത്കാലം അവരെ സമാധാനിപ്പിക്കാനാണ് നീക്കം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (44 minutes ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (51 minutes ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (57 minutes ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (2 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (2 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (2 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (2 hours ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (3 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (3 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (4 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (4 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (4 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (4 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (4 hours ago)

Malayali Vartha Recommends