പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി

പട്‌ന ഹൈക്കോടതിയുടെ വിധിക്കെതിരെ സ്വമേധയാ ഹര്‍ജീ സ്വീകരിച്ച് സുപ്രീംകോടതി. വസ്ത്രം അഴിക്കാന്‍ ശ്രമിക്കുന്നതും നെഞ്ചില്‍ അമര്‍ത്തുന്നതും ബലാത്സംഗ ശ്രമമായി കണക്കാക്കാനാവില്ലെന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജഡ്ജിമാരായ ജോയ്മല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
'അപമാനകരമായ ചില നിരീക്ഷണങ്ങള്‍ വിധിയിലുണ്ട്' എന്ന് ബിഹാര്‍ അഡ്വക്കറ്റ് ജനറല്‍ എസ്.ഡി.സഞ്ജയോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ജൂലൈയിലാണ് പട്‌ന ഹൈക്കോടതിയുടെ വിവാദ വിധി. സ്ത്രീയുടെ സല്‍വാര്‍ അഴിക്കാന്‍ ശ്രമിക്കുന്നതും നെഞ്ചില്‍ അമര്‍ത്തുന്നതും ബലാത്സംഗശ്രമമായി കണക്കാക്കാനാവില്ല എന്നായിരുന്ന പട്‌ന ഹൈക്കോടതിയുടെ നിരീക്ഷണം.
ബന്ധപ്പെട്ട കേസിലെ പ്രതിയുടെ ശിക്ഷ കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. മുതിര്‍ന്ന അഭിഭാഷക ശോഭ ഗുപ്തയാണ് പട്‌ന ഹൈക്കോടതി വിധി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സമാനരീതിയിലുള്ള വിധി പുറപ്പെടുവിച്ച അലഹാബാദ് ഹൈക്കോടതിക്കെതിരെ സ്വമേധയാ എടുത്ത ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കുന്നതിനിടെയായിരുന്നു ഇത്. തുടര്‍ന്ന് പട്‌ന ഹൈക്കോടതിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha























