ഡ്രൈവിങ് ടെസ്റ്റ് ജയിച്ച ഉടൻ തന്നെ യുവാവിന് ലൈസൻസ് റദ്ദായി; ഇനി ആറ് മാസം കഴിഞ്ഞ് നോക്കിയാൽ മതി; സംഭവം ഇങ്ങനെ
ഡ്രൈവിങ് ടെസ്റ്റ് ജയിച്ച ഉടൻ തന്നെ യുവാവിന് ലൈസൻസ് റദ്ദായി. കാരണം വേറൊന്നുമല്ല മൊബൈലിൽ സംസാരിച്ചു. ഡ്രൈവിങ് ടെസ്റ്റ് ജയിച്ച ഉടൻ തന്നെ മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടു ബൈക്കിൽ കുതിക്കുകയായിരുന്നു യുവാവ്. ഇതിന് പിന്നാലെ ലൈസൻസ് റദ്ദാക്കുകയായിരുന്നു. വിദ്യാനഗർ പാറക്കട്ടയിലെ ഡ്രൈവിങ് പരീക്ഷാ ഗ്രൗണ്ടിൽ യുവാവ് ‘എച്ചും എട്ടും’ എടുത്ത് കഴിഞ്ഞിരുന്നു.
, റോഡ് ടെസ്റ്റും പത്തൊൻപതുകാരൻ നേടി കഴിഞ്ഞിരുന്നു. ലൈസൻസ് അനുവദിച്ചതറിഞ്ഞു സന്തോഷിച്ച യുവാവ് ഫോൺ ചെവിയോടു ചേർത്ത് ഒരു ഭാഗം ചരിഞ്ഞു ബൈക്ക് ഓടിച്ച് പോയി. ഇത് ശ്രദ്ധയിൽപ്പെട്ട മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.കെ.ദിനേശ്കുമാർ, റജി കുര്യാക്കോസ് എന്നിവർ ഇത് കണ്ടു കൊണ്ടു നിൽക്കുകയായിരുന്നു. കൈയിൽ കിട്ടുമായിരുന്ന ഡ്രൈവിങ് ലൈസൻസ് അങ്ങനെ നിമിഷങ്ങൾക്കകം അകലെയായി. ഇനി 6 മാസത്തിനു ശേഷമേ ഡ്രൈവിംഗ് ലൈസൻസ് കിട്ടൂകയുള്ളൂ. ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ഒരുങ്ങുന്നവർ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha