Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

നിയമങ്ങൾക്ക് നൽകാനാകാത്ത നീതിയുടെ മധുരം; പോലീസുകാരെ തോളിലേറ്റി, മധുരം നല്‍കി ; സംഭവത്തെ ആഘോഷമാക്കി നാട്ടുകാർ

06 DECEMBER 2019 01:27 PM IST
മലയാളി വാര്‍ത്ത

തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതികളായ നാലു പേരും പോലീസിന്റെ വെടിയേറ്റു മരിച്ച സംഭവത്തെ ആഘോഷമാക്കി നാട്ടുകാർ. പ്രതികളെ വെടിവെച്ച്‌ കൊന്ന സ്ഥലത്തെത്തിയ നാട്ടുകാര്‍ പുഷ്പവൃഷ്ടി നടത്തുകയും പോലീസുകാരെ തോളിലേറ്റി സന്തോഷം പ്രകടിപ്പിക്കുകയുംചെയ്തു.

ഡോക്ടറുടെ അയല്‍വാസികളായ സ്ത്രീകള്‍പോലീസ് ഉദ്യോഗസ്ഥര്‍ക്ക്മധുരം നല്‍കുകയും ജയ് വിളിക്കുകയും ചെയ്തു. സംഭവ സ്ഥലത്ത് എത്തിയവരും ഡിസിപിക്കും എസിപിക്കും ജയ് വിളിച്ചു.

സംഭവത്തില്‍ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിൽ ഇന്ന് പുലർച്ചെയാണ് 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് . അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് സംഭവമെന്നാണ് പൊലീസ് വിശദീകരണം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് പറയുന്നു. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെയാണ് നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്ന് സൈബർബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരുപത്താറുകാരിയെ പ്രതികള്‍ ഊഴമിട്ട് പല തവണയാണ് പീഡിപ്പിച്ചത്. ആ സമയത്തു യുവതിയുടെ മുഖം മറച്ചിരുന്നു. അതാണു മരണകാരണമായതെന്നും പൊലീസ് പറയുഞ്ഞിരുന്നു. തുടര്‍ന്നു പെട്രോള്‍ വാങ്ങി വന്ന് പുലര്‍ച്ചെ രണ്ടരയോടെ മൃതദേഹം കത്തിക്കുകയായിരുന്നു.അന്ന് മുതല്‍ വന്‍ പ്രതിഷേധം തന്നെ ഉയര്‍ന്നിരുന്നു. പ്രതികളെ തൂക്കിക്കൊല്ലണം എന്നായിരുന്നു ജനതയുടെ വികാരവും. സജ്ജനാര്‍ നടപ്പിലാക്കിയത് ജനങ്ങളുടെ വിധിയാണ്, അതില്‍ ആരാച്ചാരും കോടതിയും എല്ലാം സജ്ജനാർ തന്നെയാണ്.

സ്ത്രീകള്‍ക്ക് നേരെ കൈ ഉയര്‍ത്തിയവന്റെ വിരലുകളല്ല തലയാണ് അരിയേണ്ടത് എന്ന സിനിമാ ഡയലോഗല്ല, ഇതാണ് ഹീറോയിസം. ഇദ്ദേഹമാണ് ജനങ്ങള്‍ കാത്തിരുന്ന ഹീറോ എന്നിങ്ങനെയെല്ലാം അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ജനങ്ങള്‍ രംഗത്തെത്തിയുണ്ട്

ഇന്ത്യന്‍ ജനത കാത്തിരുന്ന അല്ലെങ്കില്‍ ആഗ്രഹിച്ചിരുന്ന വിധിയാണ് ഇന്ന് നടപ്പിലായത്. ജനങ്ങള്‍ ആഗ്രഹിച്ച ഒരു വര്‍ത്തയുമായാണ് ഇന്ന്‌ രാജ്യം ഉണര്‍ന്നത്. അതിക്രൂരമായി പീഡിപ്പിച്ച്‌ കൊന്ന ശേഷം ചുട്ടെരിച്ച വനിതാ ഡോക്ടറുടെ കൊലപാതകികളെ പൊലീസ് വെടിവെച്ചു കൊന്നു എന്നാ വാര്‍ത്ത കേട്ടാണ് ഇന്ന് രാജ്യം ഉണര്‍ന്നത്. ഡോക്ടറെ ചുട്ടെരിച്ച അതേ സ്ഥലത്ത് വെച്ച്‌ തന്നെയാണ് പ്രതികള്‍ക്കും ശിക്ഷ നടപ്പാക്കിയത്. ഓരോ ദിവസം കഴിയുമ്ബോഴും സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ കൂടിവരുന്നതിനാല്‍ തന്നെ ജനങ്ങള്‍ ആഗ്രഹിച്ചതും പ്രതികള്‍ക്ക് ഇത്തരത്തിലുള്ള ഒരു വിധിതന്നെ ആയിരുന്നു.

തെലുങ്കാന പൊലീസിന്റെ ഈ നടപടിക്കെതിരെ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. എങ്കിലും ഭൂരിഭാഗം ജനതയും ഈ നടപടിയെ ആഘോഷമാക്കിയാണ് ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ പലരും ഈ നടപടിയെ പിന്തുണയ്ക്കുമ്ബോള്‍ മറ്റു ചിലര്‍ വിമര്‍ശിക്കുന്നുമുണ്ട്. വി.പി സജ്ജനാര്‍ എന്ന ഐ പി എസ് ഉദ്യോഗസ്ഥനാണ് ഈ കേസ് അന്വേഷിച്ചിരുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ സംഭവം അല്ല ഇന്നത്തെ വിഷയം. ഇതിന് മുന്‍പും ഇത്തരത്തില്‍ ഏറ്റുമുട്ടല്‍ കൊല നടത്തിയ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

ഇതിന് മുമ്ബ് 2008 ല്‍ വാറങ്കല്‍ എസ്പിയായിരിക്കുമ്ബോള്‍ രണ്ടു യുവതികള്‍ക്ക് നേര്‍ക്ക് ആസിഡാക്രമണം നടത്തിയ പ്രതികളെ ഇദ്ദേഹം ഇതുപോലെ ഒരു ഏറ്റമുട്ടലില്‍ വധിച്ചിരുന്നു. ആ ഒരു സംഭവത്തിനു ശേഷം പൊതുജനങ്ങള്‍ക്കിടിയില്‍ ഇദ്ദേഹം ഒരു 'ഹീറോ' ആയി മാറി. ഒട്ടേറെ സ്വീകരണ പരിപാടികളും അന്ന് ഈ ഉദ്യോഗസ്ഥന് ലഭിച്ചിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (42 minutes ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (49 minutes ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (55 minutes ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (2 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (2 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (2 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (2 hours ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (2 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (3 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (4 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (4 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (4 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (4 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (4 hours ago)

Malayali Vartha Recommends