Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

പെൺകുട്ടിയുടെ കാഴ്ച്ച തിരിച്ചുകിട്ടാൻ മന്ത്രവാദത്തിന്റെ പേരിൽ 2 ലക്ഷം തട്ടി; ഗർഭമുണ്ടാകാനും, ശത്രുവിന് ഭ്രാന്ത് വരാനും മന്ത്രവാദിക്കു പുറകേ മലയാളി

06 DECEMBER 2019 05:05 PM IST
മലയാളി വാര്‍ത്ത

ഗർഭമുണ്ടാക്കണോ, ഗർഭമൊഴിപ്പിക്കണോ കേരളത്തിൽ മന്ത്രവാദികൾ റെഡിയാണ്. അടുത്ത കാലത്തു കോട്ടയം ജില്ലയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് കട്ടപ്പനയിലുള്ള ജ്യോത്സ്യനെ കൊണ്ടുവന്ന് രാഷ്ട്രീയ എതിരാളികളെ തകർക്കാനുള്ള വലിയ മന്ത്രവാദമാണ് നടത്തിയത്. ബാധ'യൊഴിപ്പിക്കാന്‍ ആഭിചാരക്രിയ, പരിക്കേറ്റ് ആശുപത്രിയിലായത് പോലീസുകാരന്റെ മകള്‍. ന്യൂമോണിയയ്ക്ക് ചികിത്സ മന്ത്രവാദം ഒടുവിൽ പതിനാറുകാരി മരിച്ചു. പേവിഷബാധയേറ്റ എട്ടുവയസ്സുകാരനെ എത്തിച്ചത് ആശുപത്രിയിലല്ല, മന്ത്രവാദിയുടെ അടുക്കല്‍. ജിന്ന് ചികിത്സയ്ക്കിടെ നിലമ്പൂര്‍ കരുളായിയില്‍ യുവാവ് മരിച്ചു. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരേ സ്വഭാവമുള്ള വാര്‍ത്തകളില്‍ ചിലതാണിത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത്തരം വാര്‍ത്തകള്‍ കേരളത്തില്‍ പുതുമയല്ലാതായിക്കൊണ്ടിരിക്കുന്നു. നേരത്തേ ഒറ്റപ്പെട്ടയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരുന്ന മന്ത്രവാദ-വ്യാജചികിത്സാ-ആത്മീയചികിത്സാ കേന്ദ്രങ്ങളെക്കുറിച്ചും വ്യാജസിദ്ധന്മാരെക്കുറിച്ചുമുള്ള പരാതികളുടെയും കുറ്റകൃത്യങ്ങളുടെയും ദൃശ്യത കൂടിവരുന്ന സാഹചര്യത്തില്‍, കേരളത്തില്‍ എന്തുകൊണ്ട് ഇത്തരം തട്ടിപ്പു കേന്ദ്രങ്ങള്‍ തഴച്ചു വളരുന്നു എന്നുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു.

ആത്മീയ കേന്ദ്രങ്ങളുടെ മറവിലും അല്ലാതെയും സാധാരണക്കാരുടെ ഭയം മുതലെടുത്ത് ചൂഷണം ചെയ്യുന്ന വലിയൊരു കൂട്ടമാളുകള്‍ തന്നെ സംസ്ഥാനത്തങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു സമാന്തര സാമ്പത്തിക വ്യവസ്ഥ തന്നെ മുന്നോട്ടു കൊണ്ടുപോകുന്ന മന്ത്രവാദ-വ്യാജചികിത്സാ വ്യാപാര കേന്ദ്രങ്ങള്‍ 'സാക്ഷര കേരള'ത്തില്‍ എങ്ങനെയാണ് നിലനില്‍ക്കുന്നതും അഭിവൃദ്ധിപ്പെടുന്നതും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.ശാരീരികമായോ മാനസികമായോ അസ്വസ്ഥതയോ ബുദ്ധിമുട്ടോ അനുഭവപ്പെട്ടാല്‍, ആശുപത്രികളെയും ഡോക്ടര്‍മാരെയുമാണ് സമീപിക്കേണ്ടതെന്ന സാമാന്യ ബോധ്യത്തെ അട്ടിമറിച്ചാണ് മലയാളി ഇവിടങ്ങളിലെത്തിപ്പെടുന്നത് എന്ന് സാരം. ശരിയായ ചികിത്സാ രീതികള്‍ പിന്തുടര്‍ന്നിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്ന പല കേസുകളും ഇത്തരത്തില്‍ വ്യാജന്മാരുടെ കൈയിലകപ്പെട്ട് വഷളായിത്തീരുന്നുണ്ട്. അത്തരത്തില്‍ മരണപ്പെടുകയും രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നവരില്‍ ചിലരുടെ കഥ മാത്രം പുറത്തുവരുന്നു എന്നുമാത്രം. ആരോഗ്യരംഗം കാര്യമായ പുരോഗതിയാര്‍ജ്ജിച്ചിട്ടുള്ള കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമാണ് ഇത്തരം 'ചികിത്സാ കേന്ദ്രങ്ങള്‍' നിലനില്‍ക്കുന്നതെന്നോര്‍ക്കണം.

പലയിടങ്ങളിലും ചരടു കെട്ടുക, പൂജകള്‍ നടത്തി കഷ്ടതകള്‍ ഇല്ലാതാക്കുക എന്നിങ്ങനെ ഒറ്റനോട്ടത്തില്‍ നിരുപദ്രവകരമായ പരിപാടികള്‍ നടത്തിപ്പോരുന്ന ആത്മീയ കേന്ദ്രങ്ങള്‍ തന്നെയാണ് സമാന്തര ചികിത്സാ കേന്ദ്രങ്ങളായി മാറുന്നതും. ഇതെല്ലാം വിശ്വാസത്തിന്റെ ഭാഗമാണെന്നും, രോഗം മാറിയതായി തങ്ങള്‍ക്ക് അനുഭവമുണ്ടെന്നും ദൃഷ്ടാന്തം പറയുന്നവരും, തങ്ങള്‍ ചൂഷണത്തിന് വിധേയരാവുകയാണെന്ന് തിരിച്ചറിയുന്നില്ലെന്നതാണ് വാസ്തവം.
കാഴ്ച്ച കിട്ടാൻ മന്ത്രവാദം. പണം നഷ്ടപ്പെട്ടപ്പോൾ മനസിലായി തട്ടിപ്പായിരുന്നുവെന്ന്.
പതിനൊന്നുകാരിയായ പെൺകുട്ടിക്ക് കാഴ്ച കിട്ടുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത മന്ത്രവാദിയ്ക്കെതിരെ പരാതി. കാഴ്ച ശക്തി കിട്ടുവാൻ 45 ദിവസത്തെ പൂജ നടത്തിയാല്‍ മതി എന്ന് പറഞ്ഞായിരുന്നു വിശ്വാസം നേടിത്തയെടുത്തത്.തട്ടിയെടുത്തത് രണ്ടു ലക്ഷം രൂപയും,. പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്. ഡി.വൈ.എഫ്.ഐ ക്ലാപ്പന വെസ്റ്റ് മേഖലാ സെക്രട്ടറി രജത് ഓച്ചിറയാണ് ആലുംപീടികയിലുള്ള കുടുംബക്ഷേത്രത്തിലെ പൂജാരി ആലുംമുക്ക് സുനാമി കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന പൂജാരി പ്രസാദ് കുട്ടനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ക്ഷേത്രത്തിലെ സന്ദര്‍ശകരായിരുന്നു പുതുപ്പള്ളി സ്വദേശികളായ അമ്മയുടേയും മകളുടേയും കൈയ്യില്‍ നിന്ന്ന്നാണ് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഈ സംഭവത്തില്‍ വീട്ടുകാര്‍ പരാതി കൊടുക്കാന്‍ തയ്യാറായില്ല.കണ്ണുകള്‍ മൂടികെട്ടി കുട്ടിയെയും കുടുംബാംഗങ്ങളെയും പൂജയ്ക്കായി ക്ഷേത്രത്തിന് മുന്നില്‍ ഇരുത്തുകയായിരുന്നു. ഇതിന് പിന്നാലെ ഉച്ചത്തില്‍ മന്ത്രം ചൊല്ലുകയും ഭസ്മം എറിയുകയും വെള്ളം കുടയുകയുമൊക്ക ചെയ്തു. ഇത്തരത്തില്‍ ഉച്ചയ്ക്ക് ഒരു മണിവരെ പൂജകള്‍ നീളുകയുണ്ടായി.

എന്നാൽ 45-ാം ദിനമായ ഞായറാഴ്ച നൂറുകണക്കിന് നാട്ടുകാരുടെ സാന്നിദ്ധ്യത്തിലായിരുന്നു പൂജ അവസാനിപ്പിച്ചത്. തുടര്‍ന്ന് തന്നെ കാണാമോ എന്ന് പൂജാരി ചോദിച്ചപ്പോള്‍ പെണ്‍കുട്ടി സമ്മതിക്കുകയായിരുന്നു. എന്നാല്‍ തിരിച്ച് വീട്ടിലെത്തിയപ്പോൾ കുട്ടിക്ക് കാഴ്ച കിട്ടിയിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ക്ക് മനസിലായി . പെൺകുട്ടിയെ അപമാനിക്കുന്നരീതിയിലാണ് പടവും വാർത്തയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതെന്നും ഇത് തങ്ങൾക്ക് അപമാനമാണെന്നും പൊലീസിൽ പരാതി നൽകുമെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ പറയുകയുണ്ടായി.പണം തെട്ടിപ്പറിക്കാനായി ഇത്തരത്തിലുള്ള പല കള്ളത്തരങ്ങളും നമ്മുക്ക് ചുറ്റും നടക്കുന്നു എന്നതിന് തെളിവുകളാണ് ആവർത്തിച്ച് ആവർത്തിച്ച് കേൾക്കുന്ന ഇത്തരം വാർത്തകൾ. നമ്മിൽ പലരും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങി പോകുകുയും വഞ്ചിതരാകുകയും ചെയുന്നത് പതിവാകുന്നു. ഇത്തരം വ്യാജ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ സൂക്ഷിക്കുക. കനത്ത ജാഗ്രത തുടരുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (42 minutes ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (49 minutes ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (55 minutes ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (2 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (2 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (2 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (2 hours ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (2 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (3 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (4 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (4 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (4 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (4 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (4 hours ago)

Malayali Vartha Recommends