ഗൃഹനാഥന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ മകനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
കൂത്തുപറമ്പ്ിനടുത്ത് മാങ്ങാട്ടിടം കരിയിലെ ഗൃഹനാഥന് പുത്തന്‍പുര രാജനെ(63) കൊലപ്പെടുത്തിയെന്ന കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ കേസിലെ പ്രതിയും കൊല്ലപ്പെട്ട രാജന്റെ മകനുമായ കെ.അനൂപിനെ (36) ക്രൈം ബ്രാഞ്ച് വിഭാഗം ചോദ്യം ചെയ്യുന്നു. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ബി.സുനു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നത്.
ഇയാളെ അടുത്ത ദിവസം തെളിവെടുപ്പിന്റെ ഭാഗമായി രാജന്റെ കരിയിലെ വീട്ടിലെത്തിച്ചും അന്വേഷണം നടത്തും. ചൊവ്വാഴ്ചയാണ് ഇയാളെ എട്ടു ദിവസത്തേക്ക് കൂത്തുപറമ്പ് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ബി.സുനു കുമാര്‍ കഴിഞ്ഞ മാസം 27-നാണ് ഇയാളെ അറസ്റ്റു ചെയ്തത്.
2017 നവംബര്‍ 22-ന് നടന്ന രാജന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ് നടന്നത്. കുറ്റകൃത്യത്തിന് വാഹനമോ ആയുധങ്ങളോ ഉപയോഗിച്ചിട്ടുണ്ടോ, പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്.
https://www.facebook.com/Malayalivartha