പൂച്ചാക്കല്ലിലെ സതീശൻറെ വീട്ടിൽ ആളുകൾ പാഞ്ഞെത്തുന്നു; ആറു കാലുള്ള ആട്ടിൻകുട്ടിയെ കാണാൻ; കൗതുകമാകുന്ന ആട്
ആടുകൾക്ക് നാല് കാല് അല്ലേ ? അതാണ് ചരിത്രം. പക്ഷേ അപൂർവമായി മാത്രം വളരെ അപൂർവമായി മാത്രം ഇങ്ങനത്തെ ചില കാര്യങ്ങൾ നടക്കും കേട്ടോ. അത് എന്താണ് എന്നല്ലേ ? ആറ് കാലുമായി ഒരു ആട്ടിൻകുട്ടി ജനിച്ചു. അങ്ങ് ദൂരെയൊന്നുമല്ലേ ...നമ്മുടെ കേരളത്തിൽ തന്നെ. പൂച്ചാക്കല്ലിലെ സതീശൻ ചേട്ടന്റെ വീട്ടിലേക്ക് ഈ അപൂർവ കാഴ്ച്ച കാണനായി ആളുകൾ ഒഴുകി എത്തുകയാണ് . ആറ് കാലുകളുമായി ജനിച്ച ആട് ആദ്യം വീട്ടുകാർക്കായിരുന്നു കൗതുകമായത്. പിന്നീട് ഇതറിഞ്ഞ് എത്തിയ നാട്ടുകാർക്കും കൗതുകമാകുന്നു. ഇപ്പോൾ നമുക്കും...
പാണാവള്ളി പഞ്ചായത്ത് 7–ാം വാർഡ് കരിക്കാത്തറയിൽ കുഞ്ചരം പള്ളിക്കു പടിഞ്ഞാറ് വശം സതീശന്റെ വീട്ടിലായിരുന്നു ആറു കാലുള്ള ആട് ജനിച്ച് വീണത്. ഒരുപാട് നാളായി ആടുകളെ വളർത്തുന്ന സതീശനും കുടുംബത്തിനും ഇത്തരമൊരു ആട്ടിൻകുട്ടി ആദ്യമായിട്ടാണ് പിറന്നത്. ജനിച്ചിട്ട് ഇത്രയും സമയമായിട്ടും ഇതുവരെയും ആടിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുംഉണ്ടായിട്ടില്ല . ഈ വിവരം അറിഞ്ഞ് ആറ് കാലുള്ള ആട്ടിൻ കുട്ടിയെ കാണുവാൻ പ്രദേശത്ത് നിന്നും വിദ്യാർഥികളടക്കം നിരവധി ആളുകളാണ് സതീശന്റെ വീട്ടിലെത്തുന്നത്. അപൂർവങ്ങളിൽ അപൂർവമായിട്ട് ജനിച്ച ഈ ആടിനെ കാണാനായി നാട്ടുകാരും വീട്ടിൽ എത്തി തുടങ്ങിയതോടെ ആടിന്റെ ഉടമ സതീശനും ഫേമസാകാൻ തുടങ്ങി. ആടിന് കാര്യമായ അസ്വസ്ഥതകളൊന്നും ഇല്ല എന്ന അനുമാനത്തിലാണ് ഏവരും. ഏതായാലും നാട്ടിൻ പുറത്തെ ഈ കാഴ്ച്ച കൗതുകവും ഒപ്പം ആകാംഷയും ഉണ്ടാക്കുകയാണ്. ഇങ്ങനത്തെ കാഴ്ചകൾ നമുക്കെപ്പോഴും ആകാംഷ ഉണർത്തുന്നതാണല്ലോ ?
https://www.facebook.com/Malayalivartha