മക്കള്‍ ഇല്ലാത്ത ദമ്പതികളുടെ ആഗ്രഹം പ്രാര്‍ത്ഥനയിലൂടെ സഫലീകരിക്കാമെന്ന് വാഗ്ദാനം ചെയ്ത് 20കാരിയെ മൂന്ന് മാസത്തോളം പീഡനത്തിനിരയാക്കി ദൈവിക വേഷം കെട്ടിയ കൃഷിക്കാരനായ 90കാരൻ

ദൈവിക വേഷം കെട്ടി യുവതിയെ പീഡനത്തിനിരയാക്കിയ 90കാരൻ അറസ്റ്റിൽ. പന്തളം - പൂഴിക്കോട് എമിനന്‍സ് വിളക്ക് സമീപമുള്ള മലപ്പുഴത്തറ വീട്ടില്‍ അപ്പച്ചന്‍ എന്നു വിളിക്കുന്ന യോഹന്നാന്‍ ആണ് അറസ്റ്റിലായത്. കൃഷിക്കാരനായിരുന്ന യോഹന്നാന്‍ ദൈവിക വേഷം കെട്ടിയതോടെ നിരവധിയാളുകള്‍ പ്രാര്‍ത്ഥനക്കായും മറ്റും യോഹന്നാനെ സമീപിച്ചിരുന്നതായി പോലീസ് പറയുന്നു. അടൂര്‍ സ്വദേശികളായ മക്കള്‍ ഇല്ലാത്ത ദമ്പതികൾ യോഹന്നാനെ സമീപിച്ചിരുന്നു. പ്രാര്‍ത്ഥനയിലൂടെ ആഗ്രഹം സഫലീകരിക്കാമെന്നു പറഞ്ഞു മൂന്നു മാസത്തോള പീഡിപ്പിച്ചു എന്നാണു കേസ്. യുവതി തന്നെയാണ് പോലീസില്‍ പരാതിപ്പെട്ടത്.
https://www.facebook.com/Malayalivartha























