ഷഹ്ലയുടെ മരണം; സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
ഷഹ്ല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ സർക്കാർ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി . സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള അധ്യപകർ നൽകിയ ജാമ്യ ഹർജി പരിഗണിച്ചാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. കേസിൽ രണ്ട് അധ്യാപകര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ സംബന്ധിച്ച് വ്യത്യസ്ത സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെടുകയുണ്ടായി.
കേസിൽ കുറ്റക്കാരെന്ന് കണ്ട് സര്‍ക്കാര്‍ സസ്പെന്റ് ചെയ്ത അധ്യാപകരായ സിവി .ഷജിൽ, വൈസ് പ്രിൻസിപ്പാൾ കെകെ മോഹനൻ എന്നിവ നൽകിയ ജാമ്യഹര്‍ജിയിലാണ് കോടതി ഉത്തരവ്. അധ്യാപകര്‍ക്ക് ഏത് തരത്തിലുള്ള വീഴ്ചയാണ് സംഭവിച്ചതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha