ഐഐടി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് പിതാവ്
ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് പിതാവ് ലത്തീഫ്. സിബിഐ അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ സ്വമേധയാ എടുത്ത തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മുഴുവന്‍ ഐഐടികളിലെയും പ്രശ്നങ്ങള്‍ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനമെന്നും ലത്തീഫ് വ്യക്തമാക്കി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും ലത്തീഫ് മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha