വയനാട്ടിലേക്ക് വിനോദയാത്രക്കെത്തിയ വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു
വയനാട്ടിലേക്ക് വിനോദയാത്രക്കെത്തിയ വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു. എറണാകുളം വാഴപ്പിള്ളി നിരപ്പ് ഈസ്റ്റ് സ്വദേശി കളരിക്കല്‍ വീട്ടില്‍ റൈസാമോളാണ് (22) മരിച്ചത്. എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാംവര്‍ഷ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് വിദ്യാര്‍ഥിനിയാണ്. വ്യാഴാഴ്ച സഹപാഠികള്‍ക്കൊപ്പം ജില്ലയിലെത്തിയ വിദ്യാര്‍ഥിനി, കാരാപ്പുഴ ഡാം സന്ദര്‍ശിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.
ഉടന്‍ മുട്ടിലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മയ്യിത്ത് ബത്തേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: അബ്ദുസ്സലാം. മാതാവ്: റഷീദ. സഹോദരന്: അഷ്കര്‍.
"
https://www.facebook.com/Malayalivartha