Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ആരുമില്ലാത്ത തക്കം നോക്കി ജ്യേഷ്ഠന്റെ സുഹൃത്തെന്ന് പറഞ്ഞ് വീട്ടിൽ കയറിക്കൂടി എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ; കുടിക്കാൻ വെള്ളം ചോദിച്ചു വീട്ടിലെത്തിയ യുവാവ് വീടിന്റെ പരിസരത്തുകൂടി പല തവണ ബൈക്കിൽ പോകുന്നത് കണ്ടിട്ടുണ്ടെന്ന് മൊഴി നൽകിയ പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞത് പോലീസ് കാണിച്ച ഫോട്ടോകളിൽ നിന്ന്:പോലീസ് പിടികൂടിയ ഫ്രീക്കൻ പ്രദേശത്തെ 'സ്ഥിരം പുള്ളിയും വിവാഹിതനും

07 DECEMBER 2019 10:37 AM IST
മലയാളി വാര്‍ത്ത

കുടിക്കാൻ വെള്ളം ചോദിച്ചു വീട്ടിലെത്തിയ യുവാവ് എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡനത്തിനിരയാക്കിയതായി പരാതി. വെള്ളം ചോദിച്ചാണ് യുവാവ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയത്. ജ്യേഷ്ഠന്റെ സുഹൃത്തെന്ന് പറഞ്ഞ് വീട്ടിൽ കയറി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് സ്കൂൾ വിട്ട് പെൺകുട്ടി വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. പെൺകുട്ടി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പ്രതി ഓടിരക്ഷപ്പെട്ടതിന് പിന്നാലെ പെൺകുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു. ഇവരെത്തി പെൺകുട്ടിയുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പ്രതിയായ യുവാവ് വീടിന്റെ പരിസരത്തുകൂടി പല തവണ ബൈക്കിൽ പോകുന്നത് കണ്ടിട്ടുണ്ടെന്ന് പെൺകുട്ടി പൊലീസിനു മൊഴി കൊടുത്തു. ഇയാൾ വിവാഹിതനാണ്. മോഷണക്കേസിൽ പ്രതിയുമാണ്. പൊലീസ് കാണിച്ച ഫോട്ടോകളിൽ നിന്ന് പെൺകുട്ടി കരിമ്പുകയം സ്വദേശി അരുൺ സുരേഷിനെ തിരിച്ചറിഞ്ഞു.


കേസിൽ പ്രതിയായ കരിമ്പുകയം സ്വദേശി അരുണ്‍ സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്ടേക്ക് പോയ പ്രതി പിന്നീട് കാഞ്ഞിരപ്പള്ളിയിൽ എത്തിയപ്പോഴാണ് പിടിവീണത്. ശനിയാഴ്ച പുലര്‍ച്ചെയോടെ പോലീസ് പിടികൂടിയത്. കാഞ്ഞിരപ്പള്ളിയിലെ ഒരു റബ്ബര്‍ തോട്ടത്തില്‍നിന്നാണ് ഇയാളെ പിടികൂടിയതെന്നും പ്രതിയെ ചോദ്യംചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു. കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള പ്രദേശത്തെ വീട്ടില്‍ വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി സ്‌കൂള്‍വിട്ടെത്തിയപ്പോള്‍ വീട്ടിലാരുമുണ്ടായിരുന്നില്ല. അമ്മ ജോലിക്കും രണ്ടു സഹോദരങ്ങളില്‍ ഒരാള്‍ സ്‌കൂളിലും മറ്റൊരാള്‍ ജോലിക്കും പോയിരുന്നു. ഈ സമയത്ത് വീട്ടിലെത്തിയ ഇയാള്‍ കുടിക്കാന്‍ വെള്ളം വേണമെന്ന് ആവശ്യപ്പെട്ട് വീടിന് അകത്തു കയറി. തുടര്‍ന്ന് ഇയാള്‍ ബലമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിനു നല്‍കിയ മൊഴി.

പെണ്‍കുട്ടി അമ്മയെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഒന്‍പതുമണിയോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ഇയാള്‍ പലപ്പോഴും പെണ്‍കുട്ടിയുടെ വീടിന്റെ പരിസരത്തുകൂടി ബൈക്കില്‍ പോകുന്നത് കണ്ടിട്ടുണ്ടെന്ന് പെണ്‍കുട്ടിയും വീട്ടുകാരും പോലീസിന് മൊഴി നല്‍കി. ബലാത്സംഗത്തിന് 376-ാം വകുപ്പ് പ്രകാരവും പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.


പോലീസ് കാണിച്ച ഫോട്ടോകളില്‍നിന്നാണ് പെണ്‍കുട്ടി ഇയാളെ തിരിച്ചറിഞ്ഞത്. ശനിയാഴ്ച ഉച്ചയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും. കേസില്‍ പൊലീസ് പിടികൂടിയ യുവാവ് പ്രദേശത്തെ 'സ്ഥിരം പുള്ളിയാണെന്നാണ് റിപ്പോർട്ടുകൾ'. ഇയാള്‍ മോഷണക്കേസുകളിലും പ്രതിയാണ്. വിവാഹിതനായ ഇയാൾ ബലപ്രയോഗം നടത്തുകയും ശാരീരികമായ ഉപദ്രവിക്കുകയും ചെയ്‌തെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. ശരീരവേദനയെ തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയാക്കിയ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (43 minutes ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (50 minutes ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (56 minutes ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (2 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (2 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (2 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (2 hours ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (2 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (3 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (4 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (4 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (4 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (4 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (4 hours ago)

Malayali Vartha Recommends