സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ വാന്‍ നിയന്ത്രണം വിട്ട് ബസില്‍ ഇടിച്ച് അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വാന്‍ നിയന്ത്രണം വിട്ട് ബസില്‍ ഇടിച്ച് കുട്ടികള്‍ക്കു പരുക്കേറ്റു. വെള്ളിയാഴ്ച രാവിലെ എട്ടിന് നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തിലെ വാനാണ് പാണന്‍വിളയില്‍ അപകടത്തില്‍പ്പെട്ട് അഞ്ച് കുട്ടികള്‍ക്ക് പരിക്കേറ്റത് .സര്‍വോദയ സ്‌കൂളിലെ വിദ്യാര്‍ഥികളായ വൈഗ, വേഗ, ഗൗരി, ഋതിക, യാനിസ് എന്നിവര്‍ക്കാണ് പരിക്ക്. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ല.
കമ്പിയിലും സീറ്റിലും മുഖവും തലയും ഇടിച്ച് പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ഉള്ളൂര്‍ ഭാഗത്തുനിന്ന് സ്‌കൂളിലേക്കുപോയ കരാര്‍ വാഹനമാണ് കൂട്ടിയിടിച്ചത് . സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് പിന്നിലാണ് വാന്‍ ഇടിച്ചത്. ഡ്രൈവര്‍ സുബിനെതിരെ കേസെടുത്തു. ഡ്രൈവറുടെ അശ്രദ്ധയോ വാഹനത്തിന്റെ സാങ്കേതിക തകരാറൊ ആകാം അപകടകാരണമെന്ന് മണ്ണന്തല പോലീസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha























