Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഷെയിൻ നിഗത്തിന്റെ കാര്യത്തിൽ തീരുമാനം നീളും; അമ്മയുടെ ഭാരവാഹികളിൽ ഒരു വലിയ വിഭാഗത്തിന് 'കോൺഫിഡൻസ്' ഇല്ല; ഷെയിൻ ഉറപ്പു നൽകിയാലും അനുസരിക്കാൻ സാധ്യതയില്ലെന്ന് അമ്മയിലെ ഒരു വിഭാഗം ഭാരവാഹികൾ

09 DECEMBER 2019 05:30 PM IST
മലയാളി വാര്‍ത്ത

ഷെയിൻ നിഗത്തിന്റെ കാര്യത്തിൽ തീരുമാനം നീളുമെന്ന് സൂചന. അമ്മയുടെ ഭാരവാഹികളിൽ ഒരു വലിയ വിഭാഗത്തിന് ഷെയിനിന്റെ കാര്യത്തിൽ 'കോൺഫിഡൻസ്' ഇല്ലാത്തതാണ് കാരണം.

ഷെയിൻ ഉറപ്പു നൽകിയാലും അനുസരിക്കാൻ സാധ്യതയില്ലെന്നാണ് അമ്മയിലെ ഒരു വിഭാഗം ഭാരവാഹികൾ പറയുന്നത്. മുമ്പും ഇത്തരത്തിൽ ഷെയിൻ വാക്കുമാറ്റിയിട്ടുണ്ട്. അന്ന് ഉറപ്പ്നൽകിയ ഭാരവാഹികൾ മോശക്കാരായി മാറി. വിശ്വസനീയമായ ഉറപ്പ് ലഭിച്ചാൽ മാത്രമേ പ്രശ്നപരിഹാരം സാധിക്കുകയുള്ളു എന്ന നിലപാട് സ്വീകരിച്ചാൽ മതിയെന്നാണ് അമ്മയുടെ നേതൃത്വം പറയുന്നത്. നിർമ്മാതാക്കളുടെ സംഘടനയെ പിണക്കാൻ മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ തയ്യാറല്ല. ആദ്യം ഷെയിനുമായി സംസാരിച്ച് ഉറപ്പുവാങ്ങുക.അതിന് ശേഷം മാത്രം ചർച്ച മതിയെന്നാണ് അമ്മയുടെ തീരുമാനം.

ഇക്കാര്യം മോഹൻലാലുമായി അമ്മയുടെ ഭാരവാഹികൾ സംസാരിച്ചു. ഷെയിന്റെ കാര്യത്തിൽ കൂടുതൽ ചർച്ച വേണമെന്നാണ് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്. ഷെയിന്റെ അമ്മ മോഹൻലാൽ ഉൾപ്പെടെയുള്ള നടൻമാരുമായി നടത്തിയ സംഭാഷണങ്ങൾക്ക് ശേഷമാണ് മോഹൻലാൽ ഇടപെട്ടത്. എന്നാൽ അമ്മ ചർച്ചക്ക് വിളിച്ചപ്പോൾ ഉത്തരേന്ത്യൻ കറക്കത്തിലായിരുന്ന ഷെയിൻ എത്തിയില്ല. അതോടെയാണ് അമ്മയുടെ ഭാരവാഹികൾ തെറ്റിയത്. തങ്ങൾ വിളിച്ചിട്ട് വരാത്തയാൾ എങ്ങനെയാണ് പൂർത്തിയാക്കാനുള്ള ചിത്രങ്ങൾ പൂർത്തിയാക്കുന്നത് എന്നാണ് അമ്മയുടെ ഭാരവാഹികൾ ചോദിച്ചത്. അതിലാണ് ചർച്ചകൾ വഴിമുട്ടിയത്.

എന്നാൽ അമ്മയുമായി നടത്തുന്ന ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്നാണ് ഷെയിൻ പ്രതികരിച്ചത്. വിലക്ക് നീക്കുന്നത് സംബന്ധിച്ച് നടൻ സിദ്ധിഖിന്റെ ആലുവയിലെ വീട്ടിൽ നടത്തിയ ചർച്ചയിലാണ് ഷെയിൻ ഇത്തരത്തിൽ പറഞ്ഞത്. വിവാദങ്ങളെ തുടർന്ന് മുടങ്ങിയ വെയിൽ അടക്കമുള്ള മൂന്നു സിനിമകളും പൂർത്തിയാക്കുമെന്ന് ഷെയിൻ വ്യക്തമാക്കി.

ചിത്രങ്ങൾ പൂർത്തിയാക്കില്ലെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് ഷെയിൻ പറഞ്ഞു. ഉല്ലാസം എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ സമർപ്പിച്ചത് വ്യാജകരാർ ആണ്. ഇക്കാര്യം ഇടവേള ബാബുവും സമ്മതിച്ചു. തർക്കത്തിലുള്ള സിനിമകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ മറ്റ് കരാറുകൾ ഏറ്റെടുക്കാൻ പാടുള്ളുവെന്ന് ഇടവേള ബാബു ഷെയിനെ അറിയിച്ചിട്ടുണ്ട്.

ഷെയിന്റെ വാക്ക് വിശ്വസിക്കാൻ കഴിയുമോ എന്ന തർക്കത്തിലാണ് അമ്മയുടെ ഭാരവാഹികൾ. ഇതിലാണ് അവർക്ക് ആദ്യമായി തീർപ്പ് കിട്ടേണ്ടത്. അത്തരമാരു തീർപ്പ് കിട്ടിയാൽ മാത്രമേ ഷെയിൻ നിഗത്തെ അമ്മ സഹായിക്കുകയുള്ളു. അമ്മയുമായി ഉണ്ടാക്കുന്ന കരാർ ഷെയിൻ നിഷേധിച്ചാൽ സിനിമയിൽ നിന്നു തന്നെ ഷെയിന് പുറത്തുപോകേണ്ടിവരും. അന്നേരം അമ്മ ഇടപെടണമെന്നില്ല.

മോഹൻലാൽ ഷെയിന്റെ കാര്യത്തിൽ വ്യക്തമായ ഒരഭിപ്രായം ഇതുവരെയും പറഞ്ഞിട്ടില്ല. മോഹൻലാലിനെ ഷെയ്ൻ കണ്ടിട്ടില്ല. ഒരു നടനും ഇതിനുള്ള ധൈര്യം കാണിക്കില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (2 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (2 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (3 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (4 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (5 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (6 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (7 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (7 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (7 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (7 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (7 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends