ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ച് ചെങ്ങന്നൂര്‍, കുട്ടനാട്, മാവേലിക്കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
ചെങ്ങന്നൂര്‍, കുട്ടനാട്, മാവേലിക്കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ച് നാളെ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. നാളെ പുലര്‍ച്ചെ നാലിന് ഗണപതിഹോമവും നിര്‍മ്മാല്യദര്‍ശനവും 8.30 ന് വിളിച്ചു ചൊല്ലി പ്രാര്‍ത്ഥനയും നടക്കും. രാവിലെ 9 ന് ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന് നമ്ബൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ആദ്ധ്യാത്മിക സംഗമം മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന് നമ്ബൂതിരി ഉദ്ഘാടനം ചെയ്യും.
പൊങ്കാലയുടെ ഉദ്ഘാടനം ഹിന്ദു മഹാമണ്ഡലം പ്രസിഡന്റ് പി എസ് നായര്‍ നിര്‍വഹിക്കും. ദേവസ്വം കമ്മീഷണര്‍ ഹര്ഷന് മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ദേവിയെ ക്ഷേത്രശ്രീകോവിലില്‍ നിന്നും എഴുന്നള്ളിച്ച് പൊങ്കാലയ്ക്കുളള പണ്ടാര അടുപ്പിന് സമീപം എത്തുമ്പോൾ പൊങ്കാലക്ക് തുടക്കം കുറിച്ചുകൊണ്ട് പണ്ടാര അടുപ്പിലേയ്ക്ക് മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി അഗ്നി പകരും.
https://www.facebook.com/Malayalivartha