വാഹന ഉടമകള്‍ മൊബൈല്‍ നമ്പര്‍ ഡേറ്റാബേസുമായി ബന്ധിപ്പിക്കണം
എല്ലാ വാഹന ഉടമകളും മൊബൈല്‍ നമ്ബര്‍ ലിങ്ക് ചെയ്യണമെന്ന് ഗതാഗത മന്ത്രാലയം. നോഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും, ഉടമസ്ഥാവകാശം കൈമാറാനും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റിലെ അഡ്രസ് മാറ്റം തുടങ്ങിയവയ്ക്ക് മൊബൈല്‍ നമ്പര്‍ ഡേറ്റാബേസുമായി ബന്ധിപ്പിച്ചിരിക്കണം. വാഹന രജിസ്ട്രേഷന്, ഉടമസ്ഥാവകാശം തുടങ്ങിയ സേവനങ്ങള്‍ക്കായി വാഹന ഉടമയുടെ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യണമെന്നാണ് ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശം.25 കോടി വാഹന രജിസ്ട്രേഷന് റെക്കോര്‍ഡുകളാണ് നിലവില്‍ ഗതാഗത മന്ത്രാലയത്തിന്റെ പക്കലുള്ളത്. വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വാഹന ഡേറ്റാബേസില്‍ ഉണ്ടാവുക.
https://www.facebook.com/Malayalivartha